AUTOMOTIVE TECHNOLOGY

Afeela 1 EV

ഹോണ്ടയും സോണിയും ചേർന്ന് വികസിപ്പിച്ച അഫീല 1 ഇലക്ട്രിക് വാഹനം അവതരിപ്പിച്ചു

Anjana

ഹോണ്ടയും സോണിയും സംയുക്തമായി വികസിപ്പിച്ച ആദ്യത്തെ ഇലക്ട്രിക് വാഹനമായ അഫീല 1 ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അവതരിപ്പിച്ചു. രണ്ട് വ്യത്യസ്ത മോഡലുകളിൽ ലഭ്യമാകുന്ന ഈ വാഹനം 2026 മുതൽ അമേരിക്ക, ജപ്പാൻ തുടങ്ങിയ വിപണികളിൽ എത്തും. സോണിയുടെ നൂതന സാങ്കേതിക വിദ്യകളും 483 കിലോമീറ്റർ റേഞ്ചും അഫീല 1-ന്റെ പ്രധാന സവിശേഷതകളാണ്.