Automobile Industry

ഹ്യുണ്ടായ് കാറുകൾക്ക് വിലക്കയറ്റം: 2025 ജനുവരി മുതൽ 25,000 രൂപ വരെ വർധനവ്
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 2025 ജനുവരി മുതൽ കാറുകളുടെ വില 25,000 രൂപ വരെ വർധിപ്പിക്കുന്നു. അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റമാണ് ഇതിന് കാരണം. എല്ലാ മോഡലുകൾക്കും ഈ വർധനവ് ബാധകമാകും.

മാരുതി സുസുക്കി പാസഞ്ചർ കാർ ഉൽപ്പാദനം കുറച്ചു; യൂട്ടിലിറ്റി വാഹനങ്ങളുടെ ഉൽപാദനം വർധിപ്പിച്ചു
മാരുതി സുസുക്കി ഇന്ത്യയുടെ പാസഞ്ചർ കാർ ഉൽപ്പാദനം 16% കുറഞ്ഞു. യൂട്ടിലിറ്റി വാഹനങ്ങളുടെ ഉൽപാദനം 33.18% വർധിച്ചു. മൊത്തം വാഹന ഉൽപ്പാദനം നേരിയ വർധനവ് രേഖപ്പെടുത്തി.

വിപണിയിൽ 79000 കോടി രൂപയുടെ കാറുകൾ വിൽക്കാതെ; ഡീലർമാർ പ്രതിസന്ധിയിൽ
വിപണിയിൽ എട്ട് ലക്ഷത്തോളം കാറുകൾ വിൽക്കാതെ കെട്ടിക്കിടക്കുന്നു. സെപ്തംബറിൽ കാർ വിൽപ്പനയിൽ 18.81 ശതമാനം ഇടിവ് സംഭവിച്ചു. മിക്ക കാർ ബ്രാൻഡുകളുടെയും ഡീലർമാർ കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്.

ഫോർഡ് തിരിച്ചുവരുന്നു: ചെന്നൈയിൽ പ്ലാന്റ് പുനർനിർമ്മിക്കാൻ തീരുമാനം
ഫോർഡ് കമ്പനി തമിഴ്നാട്ടിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നു. കയറ്റുമതിക്കായി വാഹനങ്ങൾ നിർമ്മിക്കുന്നതിന് ചെന്നൈയിലെ പ്ലാന്റ് പുനർനിർമ്മിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച് കമ്പനി തമിഴ്നാട് സർക്കാരിന് കത്ത് നൽകി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3,000 തൊഴിലുകൾ കൂടി സൃഷ്ടിക്കാനാണ് കമ്പനിയുടെ ഉദ്ദേശം.

പുതിയ രൂപഭംഗിയും സവിശേഷതകളുമായി ഹ്യുണ്ടായി അൽകാസർ ഇന്ത്യൻ വിപണിയിൽ
ഹ്യുണ്ടായി മോട്ടോർ ഇന്ത്യ പുതിയ അൽകാസർ എസ്യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 14.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പുതിയ രൂപഭംഗി, സവിശേഷതകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയോടെയാണ് അൽകാസർ എത്തുന്നത്.

യുവാക്കൾ കാർ വാങ്ങുന്നത് കുറയുന്നു; ഇടത്തരം കാറുകളുടെ വിൽപ്പനയിൽ ഇടിവ്
രാജ്യത്ത് യുവാക്കൾ കാറുകൾ വാങ്ങുന്നത് കുറയുന്നതായി റിപ്പോർട്ട്. പത്തുവർഷം മുൻപ് 64% ആയിരുന്ന ചെറു-ഇടത്തരം കാറുകളുടെ വിൽപ്പന 35% ആയി കുറഞ്ഞു. തൊഴിൽ അസ്ഥിരതയും ശമ്പള വർധനവില്ലായ്മയും ഇതിന് കാരണമാകുന്നു.