Auto-rickshaw

ഓട്ടോറിക്ഷ സ്റ്റിക്കർ ഉത്തരവ് പിൻവലിച്ചു
മീറ്റർ ഇല്ലാത്ത ഓട്ടോറിക്ഷകളിൽ സൗജന്യ യാത്രാ സ്റ്റിക്കർ പതിക്കണമെന്ന ഉത്തരവ് ഗതാഗത വകുപ്പ് പിൻവലിച്ചു. ഓട്ടോ തൊഴിലാളി യൂണിയനുമായുള്ള ചർച്ചയെ തുടർന്നാണ് തീരുമാനം. പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഉത്തരവ് പിൻവലിച്ചത്.

മീറ്റർ നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്; ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പ്
മാർച്ച് ഒന്നുമുതൽ മീറ്റർ ഉപയോഗിക്കാതെ ഓടുന്ന ഓട്ടോറിക്ഷകൾക്ക് യാത്രക്കാർ പണം നൽകേണ്ടതില്ല. മീറ്റർ ഉപയോഗിക്കാത്തവരുടെ പെർമിറ്റ് റദ്ദാക്കും. ‘മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല’ എന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിപ്പിക്കും.

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ തോട്ടിൽ മറിഞ്ഞ് മധ്യവയസ്കൻ കാണാതായി
തിരുവനന്തപുരം മരുതൂരിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മധ്യവയസ്കനായ വിജയൻ കാണാതായി. കനത്ത മഴയിൽ തോട്ടിൽ കുത്തൊഴുക്കായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുന്നു.

ഓട്ടോറിക്ഷ ഓടിക്കാൻ ബാഡ്ജ് വേണ്ട; സുപ്രീംകോടതി ഉത്തരവ്
ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ലെന്ന നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു. എൽഎംവി ലൈസൻസ് ഉള്ളവർക്ക് 7500 കിലോ ഭാരം വരെയുള്ള വാഹനമോടിക്കാം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.