Auto News

2030-ഓടെ 26 പുതിയ മോഡലുകളുമായി ഹ്യുണ്ടായി; ഇന്ത്യൻ വിപണി ലക്ഷ്യമിട്ടുള്ള വൻ പദ്ധതികൾ പ്രഖ്യാപിച്ചു
ഇന്ത്യൻ വിപണിയിൽ 2030 ഓടെ 26 പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഹ്യുണ്ടായി പദ്ധതിയിടുന്നു. ഇതിൽ ആറ് ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടുന്നു. കൂടാതെ, ആഡംബര ബ്രാൻഡായ ജെനസിസ് ഇന്ത്യൻ വിപണിയിൽ എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഇന്ത്യയിലെ ആദ്യ ഷോറൂം ഗുജറാത്തിൽ തുറന്ന് വിൻഫാസ്റ്റ്; ബുക്കിംഗ് ആരംഭിച്ചു
വിയറ്റ്നാം ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യയിലെ ആദ്യ ഷോറൂം ഗുജറാത്തിലെ സൂറത്തിൽ തുറന്നു. ആദ്യഘട്ടത്തിൽ വിഎഫ്6, വിഎഫ്7 മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഈ മാസം 31ന് തമിഴ്നാട്ടിലെ തൂത്തുകുടിയിൽ കമ്പനിയുടെ നിർമ്മാണ പ്ലാന്റ് ആരംഭിക്കും.

ഇന്ത്യൻ വിപണിയിൽ വിൻഫാസ്റ്റ് തരംഗം; ബുക്കിംഗ് ഈ മാസം 15 മുതൽ
വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നു. ആദ്യഘട്ടത്തിൽ വിഎഫ്6, വിഎഫ്7 മോഡലുകളാണ് അവതരിപ്പിക്കുന്നത്. ഈ മാസം 15 മുതൽ ബുക്കിംഗ് ആരംഭിക്കും.

ഹാരിയർ ഇവി തരംഗം; 24 മണിക്കൂറിൽ 10,000 ബുക്കിംഗുകൾ
ടാറ്റയുടെ ഹാരിയർ ഇവിക്ക് വിപണിയിൽ മികച്ച പ്രതികരണം. ജൂലൈ 2-ന് ബുക്കിംഗ് ആരംഭിച്ച വാഹനം 24 മണിക്കൂറിനുള്ളിൽ 10,000 ബുക്കിംഗുകൾ നേടി. ഈ മാസം തന്നെ വാഹനത്തിന്റെ വിതരണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ഫോക്സ്വാഗൺ ഗോൾഫ് ജിടിഐയുടെ പ്രീ-ലോഞ്ച് ബുക്കിംഗ് ഇന്ത്യയിൽ പൂർത്തിയായി
ഫോക്സ്വാഗൺ ഗോൾഫ് ജിടിഐയുടെ പ്രീ-ലോഞ്ച് ബുക്കിംഗിൽ മികച്ച പ്രതികരണം. ആദ്യ ബാച്ചിലെ 150 യൂണിറ്റുകളും മൂന്ന് ദിവസം കൊണ്ട് വിറ്റുതീർന്നു. 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.