Auto Industry

ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ഫോർഡ്; ചെന്നൈ പ്ലാന്റ് 2029-ൽ തുറക്കും
ഉത്പാദനവും വിൽപനയും അവസാനിപ്പിച്ച് ഇന്ത്യയിൽ നിന്ന് മടങ്ങിയ ഫോർഡ് തിരിച്ചെത്തുന്നു. ചെന്നൈയിലെ പ്ലാന്റ് വീണ്ടും ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി. 2029-ൽ പ്ലാന്റ് പൂർണ്ണമായി പ്രവർത്തനമാരംഭിക്കും.

ഹ്യുണ്ടായിയുടെ ആഡംബര ബ്രാൻഡായ ജെനസിസ് 2027-ൽ ഇന്ത്യയിലേക്ക്
ഹ്യുണ്ടായിയുടെ ആഡംബര ബ്രാൻഡായ ജെനസിസ് 2027-ൽ ഇന്ത്യൻ വിപണിയിൽ എത്താൻ ഒരുങ്ങുന്നു. പ്രാദേശികമായി നിർമ്മിച്ച് വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. ഈ വരവോടെ ആഡംബര കാർ വിപണിയിൽ പുതിയ മത്സരം പ്രതീക്ഷിക്കാം.

ടാറ്റ മോട്ടോഴ്സ് ഇനി രണ്ട് കമ്പനികൾ; ഓഹരി ഉടമകൾ ശ്രദ്ധിക്കുക
ടാറ്റ മോട്ടോഴ്സ് രണ്ട് കമ്പനികളായി വിഭജിച്ചു. യാത്രാവാഹന വിഭാഗം ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡിന് കീഴിലും, വാണിജ്യ വാഹന വിഭാഗം ടിഎംഎൽ കൊമേഴ്സ്യൽ വെഹിക്കിൾ ലിമിറ്റഡിന് കീഴിലുമായിരിക്കും. ഓഹരി ഉടമകൾക്ക് ഇരു കമ്പനികളിലും ഓഹരി പങ്കാളിത്തം ലഭിക്കും.

ദക്ഷിണാഫ്രിക്കൻ വിപണിയിലേക്ക് തിരിച്ചെത്താനൊരുങ്ങി ടാറ്റ
ടാറ്റ മോട്ടോഴ്സ് ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കൻ വിപണിയിലേക്ക് മടങ്ങിയെത്തുന്നു. ഇതിനായി ദക്ഷിണാഫ്രിക്കയിലെ വിതരണക്കാരായ മോട്ടസുമായി ധാരണാപത്രം ഒപ്പുവെച്ചു. പഞ്ച് കോംപാക്റ്റ് എസ്യുവി അടക്കം നാല് മോഡലുകളാണ് ആദ്യഘട്ടത്തിൽ അവതരിപ്പിക്കുന്നത്.