Auto Accident

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
നിവ ലേഖകൻ
തിരുവനന്തപുരം ചെറുന്നിയൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് വർക്കല സ്വദേശി സാവിത്രിയമ്മ (68) മരിച്ചു. എതിർദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
നിവ ലേഖകൻ
കോഴിക്കോട് വടകര ദേശീയ പാതയിൽ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലിൽ സി കെ പി റഫീഖ് ആണ് മരിച്ചത്. കുഞ്ഞിപ്പള്ളിയിലെ സർവ്വീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്.