Auto

സ്കോഡ കൈലാഖ് സ്വന്തമാക്കി സംവിധായകൻ ബ്ലെസി
സ്കോഡ കൈലാഖ് എന്ന എസ്യുവി തന്റെ പുതിയ വാഹനമായി സംവിധായകൻ ബ്ലെസി തിരഞ്ഞെടുത്തു. കുടുംബത്തിനൊപ്പമാണ് ബ്ലെസി പുതിയ കാറിന്റെ ഡെലിവറി ഏറ്റുവാങ്ങിയത്. സ്കോഡ കൈലാഖിന് പുറമെ ബിഎംഡബ്ല്യുവും ബ്ലെസിയുടെ ഗാരേജിലുണ്ട്.

ഫോർഡ് ചെന്നൈയിൽ തിരിച്ചെത്തുന്നു; നാല് വർഷത്തിന് ശേഷം ഉത്പാദനം പുനരാരംഭിക്കും
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ചെന്നൈയിലെ പ്ലാന്റിൽ ഉത്പാദനം പുനരാരംഭിക്കും. തമിഴ്നാട് സർക്കാരുമായുള്ള നികുതി ചർച്ചകൾ അവസാന ഘട്ടത്തിലാണ്.

ടാറ്റ നെക്സോൺ പുതിയ തലമുറയുമായി എത്തുന്നു
2027ൽ വിപണിയിലെത്താൻ ലക്ഷ്യമിട്ട് ടാറ്റ നെക്സോണിന്റെ പുതിയ തലമുറ ഒരുങ്ങുന്നു. 'ഗരുഡ്' എന്ന കോഡ് നാമത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന രണ്ടാം തലമുറ നെക്സോണിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഡിസൈൻ, ഇന്റീരിയർ, സവിശേഷതകൾ എന്നിവയിൽ സമഗ്രമായ പരിഷ്കാരങ്ങൾ പ്രതീക്ഷിക്കാം.

ടോവിനോയുടെ ഗാരേജിലേക്ക് പുതിയ അതിഥി; റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കി
റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കി ടോവിനോ തോമസ്. കൊച്ചിയിലെ മുത്തൂറ്റ് മോട്ടോർസ് ഷോറൂമിൽ നിന്നാണ് വാഹനം ഡെലിവറി എടുത്തത്. 2.60 കോടിയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.