Autism

ഓട്ടിസം കണ്ടെത്താൻ പുതിയ വീഡിയോ ഗെയിം
കുട്ടികളിലെ ഓട്ടിസം കണ്ടെത്താൻ പുതിയ വീഡിയോ ഗെയിം ടൂൾ. ചലനങ്ങൾ വിശകലനം ചെയ്ത് 80% കൃത്യത. CAMI എന്ന ഈ ഉപകരണം വികസിപ്പിച്ചത് നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റിയിലെയും കെന്നഡി ക്രീഗർ ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകർ.

അനന്യയുടെ സംഗീത പ്രതിഭയ്ക്ക് സര്വശ്രേഷ്ഠ ദിവ്യാംഗ്ജന് പുരസ്‌കാരം
അനന്യയ്ക്ക് സര്വശ്രേഷ്ഠ ദിവ്യാംഗ്ജന് പുരസ്കാരം ലഭിച്ചു. ഡിസംബര് മൂന്നിന് ദില്ലിയില് രാഷ്ട്രപതി പുരസ്കാരം സമ്മാനിക്കും. ഓട്ടിസം ബാധിതയായ അനന്യ ചെറുപ്രായത്തില് തന്നെ സംഗീത പ്രതിഭ പ്രകടിപ്പിച്ചിരുന്നു.

സ്പെഷ്യൽ ഒളിമ്പിക്സ് യുഎഇ നീന്തൽ ചാമ്പ്യൻഷിപ്പിൽ മലയാളി താരം നോഹ പുളിക്കലിന് നാല് മെഡലുകൾ
അബുദാബിയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് യുഎഇ നീന്തൽ ചാമ്പ്യൻഷിപ്പിൽ മലയാളി താരം നോഹ പുളിക്കൽ നാല് മെഡലുകൾ നേടി. ഓട്ടിസം ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് കരുത്തിന്റെ പ്രതീകമായി മാറിയ നോഹ, പത്തനംതിട്ട സ്വദേശിയാണ്. വരാനിരിക്കുന്ന സീസണിൽ ഭാരോദ്വഹനത്തിൽ മത്സരിക്കാനുള്ള പരിശീലനത്തിലാണ് നോഹ.

ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ പുറത്താക്കിയ സ്കൂൾ പ്രിൻസിപ്പലിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് സ്കൂളിലെ പ്രിൻസിപ്പലിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതിനാണ് നടപടി. സംഭവത്തിൽ സ്കൂളിനും പ്രിൻസിപ്പലിനും ഗുരുതരമായ വീഴ്ച ...