സൂര്യനിലെ പൊട്ടിത്തെറികൾ ബഹിരാകാശത്തെ ഉപഗ്രഹങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുന്നതാണ് ഗവേഷകരിൽ ആശങ്കയുളവാക്കിയിരിക്കുന്നത്. ഓസ്ട്രേലിയയുടെ മൂന്ന് ഉപഗ്രഹങ്ങൾ ഇതിനോടകം തകർന്നിട്ടുണ്ട്. സൂര്യനിൽ നിന്നുള്ള ഊർജ്ജം ബാഹ്യ അന്തരീക്ഷത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതാണ് ഈ പ്രശ്നത്തിന് കാരണം.