കോപ ഡെൽ റേ സെമിഫൈനലിൽ ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ നാലു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ആദ്യ മിനിറ്റിൽ തന്നെ അത്ലറ്റിക്കോ മുന്നിലെത്തിയെങ്കിലും ബാഴ്സ തിരിച്ചുവരവ് നടത്തി. ഇഞ്ചുറി ടൈമിലെ ഗോളാണ് മത്സരം സമനിലയിലാക്കിയത്.