Atishi
ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ആറംഗ മന്ത്രിസഭ രൂപീകരിക്കും
ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് വൈകിട്ട് 4:30ന് സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജരിവാളിന്റെ രാജിക്ക് ശേഷമാണ് നിയമനം. അഞ്ച് മന്ത്രിമാരുടെ പട്ടികക്കും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. അതിഷി ഉൾപ്പെടെ ആറംഗ മന്ത്രിസഭയാണ് രൂപീകരിക്കുന്നത്.
ഡൽഹിയിൽ അതിഷി മുഖ്യമന്ത്രിയാകും; നാല് മന്ത്രിമാർ തുടരും, ഒരു പുതുമുഖം
ഡൽഹിയിലെ പുതിയ എഎപി സർക്കാരിൽ അതിഷി മുഖ്യമന്ത്രിയാകും. നിലവിലെ നാല് മന്ത്രിമാർ തുടരുമെന്നും മുകേഷ് അഹ്ലാവത്ത് പുതിയ മന്ത്രിയായി എത്തുമെന്നും റിപ്പോർട്ട്. ശനിയാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടക്കും.
അരവിന്ദ് കെജ്രിവാൾ രാജിവച്ചു; അതിഷി ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി
അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ആം ആദ്മി പാർട്ടി അതിഷിയെ പുതിയ മുഖ്യമന്ത്രിയായി നിശ്ചയിച്ചു. കെജ്രിവാൾ ഉടൻ ജനവിധി തേടി തിരിച്ചെത്തുമെന്ന് അതിഷി പ്രതികരിച്ചു.
അതിഷിയുടെ നിയമനം: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് സ്വാതി മാലിവാള്‍
ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷിയെ തെരഞ്ഞെടുത്തതിനെതിരെ ആം ആദ്മി പാര്ട്ടി എംപി സ്വാതി മാലിവാള് രൂക്ഷ വിമര്ശനം ഉന്നയിച്ചു. അതിഷിയുടെ കുടുംബം അഫ്സല് ഗുരുവിനെ രക്ഷിക്കാന് ശ്രമിച്ചതായി സ്വാതി ആരോപിച്ചു. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവര് പറഞ്ഞു.