അതിരപ്പള്ളിയിൽ മുറിവേറ്റ കാട്ടാനയ്ക്ക് പ്രാഥമിക ചികിത്സ പൂർത്തിയാക്കി. ഒന്നര മാസത്തെ തുടർചികിത്സ വേണ്ടിവരുമെന്ന് ഡോ. അരുൺ സക്കറിയ അറിയിച്ചു. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞ വർഷം 12 ആനകൾ ചരിഞ്ഞതായും അദ്ദേഹം പറഞ്ഞു.