എം.ടി വാസുദേവന് നായരുടെ മരണത്തില് അനുശോചനം അറിയിച്ചവര്ക്കും ചികിത്സാ സമയത്ത് കൂടെ നിന്നവര്ക്കും മകള് അശ്വതി വി നായര് നന്ദി അറിയിച്ചു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, രാഷ്ട്രീയ-സാംസ്കാരിക പ്രമുഖര് തുടങ്ങി എല്ലാവര്ക്കും അശ്വതി നന്ദി പറഞ്ഞു. കോഴിക്കോട് ബേബി മെമ്മോറിയല് ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് എം.ടി അന്തരിച്ചത്.