Astrobiology
ഗ്രഹങ്ങൾക്കപ്പുറം ജീവൻ: പുതിയ സാധ്യതകൾ തെളിയുന്നു
അന്യഗ്രഹ ജീവികളെ കുറിച്ചുള്ള പുതിയ പഠനം ഗ്രഹങ്ങൾക്കപ്പുറം ജീവൻ സാധ്യമാണെന്ന് കണ്ടെത്തി. ബഹിരാകാശത്തെ വെല്ലുവിളികൾ മറികടക്കാനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനാവുമെന്ന് ഗവേഷകർ കരുതുന്നു. ഭാവിയിൽ ബയോ എൻജിനീയറിങ് വഴി സുസ്ഥിര അന്യഗ്രഹ കോളനികൾ സാധ്യമാകുമെന്നും പഠനം സൂചിപ്പിക്കുന്നു.
ബഹിരാകാശ യാത്രകളിലെ ഭക്ഷണ പ്രശ്നത്തിന് പുതിയ പരിഹാരം; ഛിന്നഗ്രഹങ്ങളിലെ പാറകൾ ആഹാരമാക്കാം
ദീർഘകാല ബഹിരാകാശ യാത്രകളിലെ ഭക്ഷണ പ്രശ്നത്തിന് പുതിയ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഛിന്നഗ്രഹങ്ങളിലെ പാറകളിൽ നിന്ന് കാർബൺ വേർതിരിച്ചെടുത്ത് ആഹാരമാക്കി മാറ്റാമെന്നാണ് പുതിയ നിർദേശം. ഇന്റർനാഷണൽ ജേണൽ ഓഫ് ആസ്ട്രോബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ നൂതന ആശയം അവതരിപ്പിച്ചിരിക്കുന്നത്.
ശുക്രനിലെ മേഘങ്ങളിൽ ഫോസ്ഫൈൻ, അമോണിയ വാതകങ്ങൾ: ജീവന്റെ സാധ്യതകൾ വീണ്ടും ചർച്ചയാകുന്നു
ശുക്രനിലെ മേഘങ്ങളിൽ ഫോസ്ഫൈൻ, അമോണിയ എന്നീ വാതകങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ശുക്രനിൽ ജീവന്റെ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ ശാസ്ത്രലോകത്ത് വീണ്ടും സജീവമായിരിക്കുകയാണ്. ഹളിൽ നടന്ന ദേശീയ ജ്യോതിശാസ്ത്ര യോഗത്തിലാണ് ...