ബഹിരാകാശ യാത്രകളിൽ ഛിന്നഗ്രഹങ്ങളിൽ നിന്ന് ഭക്ഷണം കണ്ടെത്താമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഛിന്നഗ്രഹത്തിലെ കാർബൺ ഭക്ഷിക്കാവുന്ന രീതിയിലേക്ക് മാറ്റി ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ. എന്നാൽ ഇതിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.