Assembly Elections

മൂന്ന് പതിറ്റാണ്ടിനു ശേഷം ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ കശ്മീരി പണ്ഡിറ്റ് വനിത മത്സരിക്കുന്നു
മൂന്ന് പതിറ്റാണ്ടിനു ശേഷം ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ കശ്മീരി പണ്ഡിറ്റ് വനിത ഡെയ്സി റെയ്ന മത്സരിക്കുന്നു. എൻഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർത്ഥിയായി പുൽവാമയിലെ രാജ്പോര മണ്ഡലത്തിൽ നിന്നാണ് മത്സരം. യുവാക്കളുടെ നിർബന്ധമാണ് രാഷ്ട്രീയ പ്രവേശനത്തിന് പിന്നിലെന്ന് ഡെയ്സി വ്യക്തമാക്കി.

ഹരിയാന തെരഞ്ഞെടുപ്പ്: കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ളവർ പട്ടികയിൽ
കോൺഗ്രസ് പാർട്ടി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ഗുസ്തി താരം വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ബജ്റംഗ് പുനിയയെ കിസാൻ കോൺഗ്രസ് വർക്കിംഗ് ചെയർമാനായി തെരഞ്ഞെടുത്തു.

രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് ജമ്മു കാശ്മീരിൽ; നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചയാകും
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് ജമ്മു കാശ്മീർ സന്ദർശിക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. ജമ്മുവിലും ശ്രീനഗറിലും പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും.

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്: ഒറ്റയ്ക്ക് മത്സരിക്കാൻ ബിജെപി തീരുമാനം
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്ന അറിയിച്ചു. യുവാക്കൾക്കും പുതുമുഖങ്ങൾക്കും മുൻഗണന നൽകി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ റാലികൾ സംഘടിപ്പിക്കാനും പാർട്ടി പദ്ധതിയിടുന്നു.

ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തീയതി പ്രഖ്യാപിച്ചു; കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് ഉടനില്ല
ജമ്മു കശ്മീരിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കും. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായും ഹരിയാനയിൽ ഒറ്റഘട്ടമായും തിരഞ്ഞെടുപ്പ് നടക്കും. കേരളത്തിൽ ഉപതിരഞ്ഞെടുപ്പുകൾ ഉടൻ നടക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

പ്രശാന്ത് കിഷോർ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം: ഒക്ടോബർ രണ്ടിന് ബിഹാറിൽ പ്രവർത്തനം ആരംഭിക്കും
രാജ്യത്തെ പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ തൻ്റെ സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി തെരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിക്കുന്നു. മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനമായ ഒക്ടോബർ രണ്ടിനാണ് പാർട്ടി ...