AssamPolice

Subin Garg death case

സുബീൻ ഗാർഗിന്റെ മരണം: ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

നിവ ലേഖകൻ

ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ ട്വിസ്റ്റുകൾ. ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. അസം പോലീസ് സർവീസ് ഉദ്യോഗസ്ഥനായ ഡിഎസ്പി സന്ദീപൻ ഗാർഗിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സുബീൻ മരിക്കുന്ന സമയത്ത് ഇദ്ദേഹം യാച്ചിൽ ഒപ്പമുണ്ടായിരുന്നു.