സിറിയയിൽ ബഷർ അൽ-അസദിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിനെത്തുടർന്ന് ഉണ്ടായ സംഘർഷങ്ങളിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു. വെറും 48 മണിക്കൂറിനുള്ളിൽ നടന്ന ഈ സംഘട്ടനങ്ങളിൽ നിരവധി സ്ത്രീകളെ മർദ്ദിച്ച് നഗ്നരാക്കി തെരുവുകളിലൂടെ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ലതാകിയ, ടാർട്ടസ് നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി.