Asia Cup 2025

ഏഷ്യാ കപ്പ് ട്രോഫി വിവാദം: ഇന്ത്യക്ക് നൽകാതെ ട്രോഫിയുമായി ഹോട്ടലിലേക്ക്, മൊഹ്സിൻ നഖ്വിക്ക് പാകിസ്ഥാന്റെ ആദരം
ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യക്ക് നൽകാതെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയ പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വിയെ ആദരിക്കുന്നു. ഇന്ത്യയ്ക്കെതിരായ നിലപാടിന് ഷഹീദ് സുൽഫിക്കാർ അലി ഭൂട്ടോ എക്സലൻസ് ഗോൾഡ് മെഡൽ സമ്മാനിക്കും. ദുബായിൽ നടന്ന ഫൈനലിൽ ഇന്ത്യ വിജയിച്ചിട്ടും ട്രോഫി നൽകാത്തത് വിവാദമായിരുന്നു.

ഒമാനെതിരെ സഞ്ജുവിന്റെ അർധ സെഞ്ചുറി; ഇന്ത്യക്ക് 188 റൺസ്
ഒമാനെതിരായ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ അർധ സെഞ്ചുറി നേടി. ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയത്. സഞ്ജുവും അക്സർ പട്ടേലും മികച്ച കൂട്ടുകെട്ടുണ്ടാക്കി.

സൂര്യകുമാറിനെ പന്നി എന്ന് വിളിച്ച് അധിക്ഷേപിച്ച് പാക് താരം മുഹമ്മദ് യൂസഫ്
ഏഷ്യാ കപ്പിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ സൂര്യകുമാർ യാദവിനെതിരെ അധിക്ഷേപവുമായി പാക് താരം മുഹമ്മദ് യൂസഫ്. സൂര്യകുമാറിനെ യൂസഫ് ആവർത്തിച്ച് പന്നി എന്ന് വിളിച്ചു. മത്സരത്തിൽ അമ്പയർമാരെയും മാച്ച് റഫറിയെയും ഇന്ത്യ സ്വാധീനിച്ചുവെന്നും യൂസഫ് ആരോപിച്ചു.

ശുഭ്മാൻ ഗില്ലിന് രോഗബാധ; ദുലീപ് ട്രോഫി മത്സരങ്ങൾ നഷ്ടമാകും
2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ ശുഭ്മാൻ ഗില്ലിന് രോഗബാധ സ്ഥിരീകരിച്ചു. താരം വീട്ടിൽ വിശ്രമത്തിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗില്ലിന് പകരക്കാരനായി ശുഭം രോഹില്ല ടീമിലിടം നേടും. സെപ്റ്റംബർ 9-ന് അബുദാബിയിലാണ് എഷ്യാ കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്.