Ashwini Vaishnaw

സിൽവർ ലൈൻ പദ്ധതിക്ക് വീണ്ടും ജീവൻ? മുഖ്യമന്ത്രി ഇന്ന് റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12:30-നാണ് കൂടിക്കാഴ്ച. കൂടാതെ, നാളെ നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

കേരളത്തിന് 3042 കോടി രൂപ; റെയിൽവേ ബജറ്റിലെ പ്രഖ്യാപനങ്ങൾ
കേന്ദ്ര ബജറ്റിൽ കേരളത്തിന് 3042 കോടി രൂപയുടെ റെയിൽവേ വിഹിതം അനുവദിച്ചു. പുതിയ വന്ദേഭാരത്, അമൃത് ഭാരത്, നമോ ഭാരത് ട്രെയിനുകൾ ഉൾപ്പെടെ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. റെയിൽവേ സുരക്ഷയ്ക്കായി വൻ തുക വകയിരുത്തി.

കെ റെയിൽ പദ്ധതിക്ക് പിന്തുണയുമായി റെയിൽവേ മന്ത്രി; കേരളത്തിന് പുതിയ റെയിൽ പദ്ധതികൾ
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കെ റെയിൽ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു. സാങ്കേതിക-പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ പുതിയ റെയിൽ പാതകളും സ്റ്റേഷൻ വികസന പദ്ധതികളും പ്രഖ്യാപിച്ചു.

ബംഗളൂരു ഓട്ടോ ഡ്രൈവറുടെ ‘സ്മാർട്ട്’ യുപിഐ പേയ്മെന്റ് രീതി വൈറലാകുന്നു
ബംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ സ്മാർട്ട് വാച്ചിലെ ക്യൂആർ കോഡ് വഴി യാത്രാക്കൂലി സ്വീകരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഈ ചിത്രം പങ്കുവച്ചു. യുപിഐ സംവിധാനം ദൈനംദിന ഇടപാടുകൾ അനായാസമാക്കിയതായി മന്ത്രി അഭിപ്രായപ്പെട്ടു.

ശബരി റെയിൽപാത: കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ചു. ശബരി റെയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിയുടെ പ്രസ്താവന വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്രസർക്കാരും റെയിൽവേയുമാണ് പദ്ധതിയിൽ നിസ്സംഗ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിന് മാത്രമേ മന്ത്രാലയങ്ങളുടെ വാർത്തകൾ പരിശോധിക്കാനാകൂ: കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്
കേന്ദ്രസർക്കാരിന് മാത്രമേ മന്ത്രാലയങ്ങൾ സംബന്ധിച്ച വാർത്തകൾ വ്യാജമാണോയെന്ന് നിർണയിക്കാൻ കഴിയൂവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പ്രസ്താവിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക് വിഭാഗം രൂപീകരിക്കുന്നതിനുള്ള ...

ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചു
കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ്, ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചതായി ഡോ. പി. ടി. ഉഷ എംപിയെ അറിയിച്ചു. മലബാറിലെ ട്രെയിൻ ...