ASHA Workers

ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചു; ഉത്തരവിറങ്ങി
ആശാ വർക്കർമാരുടെ ഓണറേറിയം 8000 രൂപയായി വർദ്ധിപ്പിച്ചു. നവംബർ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന് കുടിശ്ശിക മുഴുവൻ കൊടുത്തുതീർക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സെക്രട്ടറിയേറ്റിന് മുന്നിലെ ആശാവർക്കർമാരുടെ രാപ്പകൽ സമരം അവസാനിപ്പിച്ചു
സെക്രട്ടറിയേറ്റിന് മുന്നിൽ 266 ദിവസമായി തുടർന്നുവന്ന ആശാവർക്കർമാരുടെ രാപ്പകൽ സമരം മഹാ പ്രതിജ്ഞാ റാലിയോടെ അവസാനിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉറപ്പ് നൽകി. ഓണറേറിയം വർദ്ധിപ്പിക്കുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.

സെക്രട്ടറിയേറ്റ് സമരം അവസാനിപ്പിച്ച് ആശാ വർക്കർമാർ; സമരം ജില്ലകളിലേക്ക് മാറ്റും
സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തിവന്ന ആശാ വർക്കർമാർ സമരരീതി മാറ്റുന്നു. ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചത് സമര വിജയമായി സമരസമിതി വിലയിരുത്തുന്നു. സമരം തൽക്കാലം അവസാനിപ്പിച്ച് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും ധാരണയായി.

ഓണറേറിയം വർദ്ധിപ്പിച്ചെങ്കിലും സമരം തുടർന്ന് ആശമാർ; തുടർ സമര രീതി നാളെ പ്രഖ്യാപിക്കും
ഓണറേറിയം വർദ്ധിപ്പിച്ചതിനെ തുടർന്ന് ആശ വർക്കർമാരുടെ സെക്രട്ടറിയേറ്റിന് മുന്നിലുള്ള സമരം തുടരുന്നു. ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കാത്തതിനാൽ സമരം തുടരാനാണ് തീരുമാനം. സമരത്തിന്റെ തുടർച്ചയായി നാളെ മഹാ സമര പ്രഖ്യാപന റാലി നടത്തും.

ആശ വർക്കർമാരുടെ സമരത്തെ മുഖ്യമന്ത്രി അവഹേളിക്കുന്നു; ജെബി മേത്തർ
ഒമ്പത് മാസമായി സമരം ചെയ്യുന്ന ആശ വർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പി. 238 രൂപയിൽ നിന്ന് 258 രൂപയായാണ് വർദ്ധിപ്പിച്ചത്. അതേസമയം സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചു. ആശാവർക്കർമാർ ആവശ്യപ്പെട്ടത് 21000 രൂപയാണെന്നും സമരം തുടരുമെന്നും അവർ അറിയിച്ചു.

ഓണറേറിയം വർധനവ് തുച്ഛം; സമരം തുടരുമെന്ന് ആശാ വർക്കർമാർ
സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും ആശാ വർക്കർമാർ. ഓണറേറിയം 21000 രൂപയായി വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഫെബ്രുവരി 10-ന് ആരംഭിച്ച സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ഇന്ന് 264-ാം ദിവസത്തിലേക്ക് കടന്നു.

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ച് പിണറായി സർക്കാർ; ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള നീക്കം
സംസ്ഥാനത്ത് ഭരണത്തുടർച്ച ലക്ഷ്യമിട്ട് പിണറായി സർക്കാർ വലിയ പദ്ധതികളുമായി മുന്നോട്ട്. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തി. ആശാ വർക്കർമാരുടെ ഓണറേറിയവും വർദ്ധിപ്പിച്ചു.

അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുത്; താരങ്ങൾക്ക് ആശാ വർക്കർമാരുടെ തുറന്ന കത്ത്
ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ, മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ എന്നിവർക്ക് തുറന്ന കത്തെഴുതി. നവംബർ ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന അതിദാരിദ്ര്യ വിമുക്ത സംസ്ഥാനം പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കരുതെന്ന് കത്തിൽ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് കത്ത്.

നിലമ്പൂർ മോഡൽ സമരം; സർക്കാരിനെതിരെ പ്രചാരണവുമായി ആശ വർക്കേഴ്സ്
ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സർക്കാരിനെതിരെ പ്രചാരണവുമായി രംഗത്ത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പ്രചാരണ മാതൃകയിൽ തദ്ദേശ തിരഞ്ഞെടുപ്പിലും പ്രചാരണം നടത്തും. ക്ലിഫ് ഹൗസ് മാർച്ചിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സമരപരിപാടികൾ സംഘടിപ്പിക്കും.

ക്ലിഫ് ഹൗസിന് മുന്നിലെ പ്രതിഷേധം; അറസ്റ്റിലായ 19 ആശാ വർക്കേഴ്സിനെയും വിട്ടയച്ചു
ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ച 19 ആശാ വർക്കേഴ്സിനെ പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ 256 ദിവസമായി നടക്കുന്ന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആഹ്വാനം ചെയ്തു.

ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്; മുഖ്യമന്ത്രിയുമായി ചർച്ചക്ക് സാധ്യത
ക്ലിഫ് ഹൗസിന് മുന്നിൽ വേതന വർധന ആവശ്യപ്പെട്ട് സമരം ചെയ്ത ആശാ വർക്കേഴ്സിന്റെ പ്രതിഷേധം അവസാനിച്ചു. മുഖ്യമന്ത്രിയുമായി ചർച്ചക്ക് അവസരം ഒരുക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരം തുടർന്നും ഉണ്ടാകുമെന്നും സമരസമിതി അറിയിച്ചു.

ആശാ വർക്കർമാരുടെ പ്രതിഷേധം ജനാധിപത്യവിരുദ്ധം; സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് വി.ഡി. സതീശൻ
ആശാ വർക്കർമാരുടെ ക്ലിഫ് ഹൗസ് മാർച്ചിൽ ഉണ്ടായ പോലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ആശാ വർക്കർമാരുടെ സമരത്തെ സർക്കാർ ഫാസിസ്റ്റ് രീതിയിൽ നേരിടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എട്ടര മാസമായി തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും സതീശൻ ആവശ്യപ്പെട്ടു.