ASEAN Summit

Modi Trump meeting

മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു; പുടിൻ ഡിസംബറിൽ ഇന്ത്യയിലെത്തും

നിവ ലേഖകൻ

വ്യാപാരയുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്താൻ സാധ്യത. മലേഷ്യയിൽ ഈ മാസം നടക്കുന്ന ആസിയാൻ ഉച്ചകോടിക്കിടെ ഇരു നേതാക്കളും ചർച്ച നടത്താൻ സാധ്യതയുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.