Aruvikkara

അരുവിക്കരയിൽ അധ്യാപകരെ പൂട്ടിയിട്ട് സമരാനുകൂലികൾ; കൊല്ലത്ത് ഒപ്പിട്ട് മുങ്ങി
നിവ ലേഖകൻ
തിരുവനന്തപുരം അരുവിക്കര എൽ.പി.എസിൽ ഹാജർ രേഖപ്പെടുത്തി പോകാൻ ശ്രമിച്ച അധ്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു. കൊല്ലം അഞ്ചൽ കരുകോൺ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ ഒപ്പിട്ട് മുങ്ങി. അരുവിക്കരയിലും കൊല്ലത്തും സമാന സംഭവങ്ങളാണ് അരങ്ങേറിയത്.

അരുവിക്കര ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം
നിവ ലേഖകൻ
അരുവിക്കര ഗവൺമെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വസ്ത്ര രൂപകൽപ്പന, നിർമ്മാണം, അലങ്കാരം, വിപണനം എന്നിവയിൽ ശാസ്ത്രീയമായ പരിശീലനം നേടാൻ ഈ കോഴ്സിലൂടെ സാധിക്കും. എസ്.എസ്.എൽ.സി പാസായവർക്ക് ജൂലൈ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.