ആശ വർക്കേഴ്സിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. മാർച്ച് എട്ടിന് നടക്കുന്ന വനിതാ സംഗമത്തിനും പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ ജനങ്ങളും സർക്കാരും ആശ വർക്കേഴ്സിന് പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.