സംസ്ഥാന യുവജനോത്സവത്തിലെ കലാകാരികളുടെ പ്രതിഫലം സംബന്ധിച്ച് മന്ത്രി വി. ശിവൻകുട്ടി നടത്തിയ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി. കലാകാരികളുടെ പ്രയത്നത്തെ അംഗീകരിക്കണമെന്നും അവരുടെ പ്രതിഫലത്തിന് വിലയിടാൻ ശ്രമിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രിമാർ സ്വീകരിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചും സന്ദീപ് വാര്യർ വിമർശനം ഉന്നയിച്ചു.