Art in Cinema

The Hyperboreans IFFK 2023

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വ്യത്യസ്ത അനുഭവമായി ‘ദ ഹൈപ്പര്‍ബോറിയന്‍സ്’

Anjana

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിലിയന്‍ ചിത്രം 'ദ ഹൈപ്പര്‍ബോറിയന്‍സ്' യാഥാര്‍ത്ഥ്യവും ഭാവനയും സമന്വയിപ്പിച്ച് വ്യത്യസ്തമായ കാഴ്ചാനുഭവം സമ്മാനിക്കുന്നു. ക്രിസ്റ്റോബല്‍ ലിയോണും ജോക്വിന്‍ കോസിനയും സംവിധാനം ചെയ്ത ചിത്രം തിയേറ്റര്‍, ആനിമേഷന്‍, സയന്‍സ് ഫിക്ഷന്‍ എന്നിവയുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു. പരമ്പരാഗത സിനിമാ രീതികളില്‍ നിന്ന് വ്യത്യസ്തമായി, കലാ ആസ്വാദകരെയും ഉള്‍പ്പെടുത്തിയുള്ള ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ ചിത്രം.