Arrest

മണിയൻ സ്വാമിയുടെ മരണം; കാർ ഓടിച്ചിരുന്ന വില്ലേജ് ഓഫിസർ എസ്.പ്രമോദ് കീഴടങ്ങി
തിരുവനന്തപുരം വിതുരയിൽ കാറിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. ആര്യനാട് വില്ലേജ് ഓഫീസർ എസ്.പ്രമോദ് ആണ് വിതുര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.

കൊല്ലത്ത് മോഷണക്കേസുകളിലെ പ്രതി പിടിയിൽ; കൊലപാതക കേസിലും പ്രതി
കൊല്ലം എഴുകോണിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമൺകാവ് കല്യാണി ഹോട്ടലിൽ നിന്നും 50000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കൊലപാതക കേസിൽ ഉൾപ്പെടെ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ബലാത്സംഗ കേസിൽ റാപ്പർ വേടൻ അറസ്റ്റിൽ
യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ റാപ്പർ വേടനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ കഴിഞ്ഞ ദിവസം വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

കൊല്ലം നിലമേലിൽ ബാങ്ക് മോഷണശ്രമം; പ്രതി പിടിയിൽ
കൊല്ലം നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ ആളെ പോലീസ് പിടികൂടി. ഐ.ഡി.എഫ്.സി ബാങ്കിന്റെ ശാഖയിലാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ നിലമേൽ സ്വദേശി മുഹമ്മദ് സമീറിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലത്ത് ഓണത്തിന് എത്തിച്ച 1.266 കിലോ കഞ്ചാവ് പിടികൂടി; ബംഗാൾ സ്വദേശി അറസ്റ്റിൽ
കൊല്ലം ചിന്നക്കടയിൽ ഓണക്കാലത്ത് വില്പനക്കായി എത്തിച്ച 1.266 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി എക്സൈസിൻ്റെ പിടിയിലായി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ എൻഡിപിഎസ് കേസ് എടുത്തു.

കോഴിക്കോട് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; 8 പേർ അറസ്റ്റിൽ
കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ വയനാട് സ്വദേശിയായ റഹിസിനെ കക്കാടംപൊയിലിന് സമീപം കണ്ടെത്തി. സംഭവത്തിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് സൂചന.

രാമനാട്ടുകരയിൽ 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
കോഴിക്കോട് രാമനാട്ടുകരയിൽ 17 വയസ്സുള്ള പശ്ചിമ ബംഗാൾ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് സ്വദേശിയായ വള്ളിക്കാട്ട് റിയാസ് (29) ആണ് അറസ്റ്റിലായത്. ഒറീസയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
കൊല്ലം സ്വദേശിനിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിൽ കൊല്ലം സിറ്റി സൈബർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല്ലം വെസ്റ്റ് വില്ലേജിൽ നിന്നുള്ള ജോസ് നികേഷാണ് അറസ്റ്റിലായത്.

കണ്ണൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മാടായിപ്പാറയിൽ വെച്ചാണ് ചെറുതാഴം സ്വദേശി കെ.പി. അഫിദി പിടിയിലായത്. ഇയാൾക്കെതിരെ നിരവധി ലഹരി കേസുകൾ നിലവിലുണ്ട്.

തിരുവനന്തപുരത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അഞ്ചംഗസംഘം അറസ്റ്റിൽ
തിരുവനന്തപുരത്ത് എസ്.എസ്. കോവിൽ റോഡിൽ ഭീഷണിപ്പെടുത്തി പണം തട്ടിയ അഞ്ചംഗസംഘം അറസ്റ്റിലായി. തമ്പാനൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ പൊലീസിനു നേരെ കത്തി വീശിയെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി.

പന്തീരാങ്കാവ്: 35 ലക്ഷം രൂപ തട്ടി; മൂന്ന് പേർ അറസ്റ്റിൽ
കോഴിക്കോട് പന്തീരാങ്കാവിൽ ബിസിനസിൽ ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് പ്രതികൾ പണം തട്ടിയത്. പരാതിക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി.

നിലമ്പൂർ മാരിയമ്മൻ ക്ഷേത്രത്തിലെ കവർച്ച: പ്രതി പിടിയിൽ
നിലമ്പൂർ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി സ്വദേശിയായ സതീശനാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.