ദുബായിൽ നടന്ന ചടങ്ങിൽ ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വ്യവസായ മേഖലയിലെ പ്രമുഖരെ ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. റീബോക്കിന്റെ സഹസ്ഥാപകൻ ജോസഫ് വില്യം ഉൾപ്പെടെ നിരവധി പേർക്ക് പുരസ്കാരം ലഭിച്ചു. ചടങ്ങിൽ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ സോഹൻ റോയ് മുഖ്യാതിഥിയായിരുന്നു.