Architecture Award

Zayed International Airport award

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം: അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുരസ്കാരം

Anjana

അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്കാരം നേടി. പ്രിക്സ് വേർസെയിൽസ് വേൾഡ് ആർകിടെക്ചർ ആൻഡ് ഡിസൈൻ അവാർഡ് ലഭിച്ചത് വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകൽപനയ്ക്കാണ്. യുഎഇയുടെ സാംസ്കാരിക പൈതൃകവും നവീന സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് നിർമിച്ച വിമാനത്താവളം ഒരു മണിക്കൂറിൽ 11,000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്.