Arattai App

വാട്സ്ആപ്പിന് എതിരാളിയായെത്തിയ അറട്ടൈയുടെ റാങ്കിംഗിൽ ഇടിവ്; കാരണം ഇതാണ്
വാട്സ്ആപ്പിന് എതിരാളിയായി ഇന്ത്യയിൽ സോഹോ അവതരിപ്പിച്ച മെസേജിങ് ആപ്പാണ് അറട്ടൈ. തുടക്കത്തിൽ മികച്ച പ്രതികരണം നേടിയെങ്കിലും റാങ്കിംഗിൽ ഇപ്പോൾ വലിയ ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആദ്യ 100 ആപ്പുകളുടെ പട്ടികയിൽ നിന്ന് അറട്ടൈ പുറത്തായി. സ്വകാര്യതയിലുള്ള ആശങ്കയും മറ്റ് ആപ്ലിക്കേഷനുകളുമായുള്ള സാമ്യതയുമാണ് പ്രധാന കാരണം.

വാട്സ്ആപ്പിന് വെല്ലുവിളിയുമായി സോഹോ പേ; പേയ്മെന്റ് ആപ്ലിക്കേഷനുമായി സോഹോ
ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷൻ, വാട്ട്സ്ആപ്പിന് വെല്ലുവിളിയായി അരട്ടൈ മെസേജിങ് ആപ്പ് പുറത്തിറക്കിയതിന് പിന്നാലെ പേയ്മെൻ്റ് ആപ്ലിക്കേഷനുമായി രംഗത്ത്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയവയ്ക്ക് സമാനമായ പേയ്മെന്റ് ആപ്ലിക്കേഷനാണ് സോഹോ വികസിപ്പിക്കുന്നത്. മെസേജിങ് ആപ്പായ അരട്ടൈയുമായി സംയോജിപ്പിച്ച് പേയ്മെൻ്റ് സൗകര്യം ലഭ്യമാക്കാനും കമ്പനി ലക്ഷ്യമിടുന്നു.

വാട്സ്ആപ്പിന് എതിരാളി: എൻഡ് ടു എൻഡ് എൻക്രിപ്ഷനുമായി അറട്ടൈ ആപ്പ്
ചെന്നൈ ആസ്ഥാനമായുള്ള സോഹാ സോഫ്റ്റ്വെയർ കമ്പനി വികസിപ്പിച്ച അറട്ടൈ ആപ്പ് ജനശ്രദ്ധ നേടുന്നു. വാട്സ്ആപ്പിന് വെല്ലുവിളിയായി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. നിലവിൽ കോളുകൾക്കും വീഡിയോകൾക്കും E2E പിന്തുണയുണ്ട്.

വാട്സ്ആപ്പിനെ വെല്ലാൻ ഒരു ഇന്ത്യൻ ആപ്പ്; അറട്ടൈയുടെ വളർച്ച ശ്രദ്ധേയമാകുന്നു
'അറട്ടൈ' എന്ന ഇന്ത്യൻ മെസ്സേജിങ് ആപ്പ് ആപ്പ് സ്റ്റോറുകളിൽ വാട്സ്ആപ്പിനെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. 2021-ൽ പുറത്തിറങ്ങിയ ഈ ആപ്പിന് സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.