Appointment Controversy
മാടായി കോളജ് നിയമന വിവാദം: കെപിസിസി സമിതി കണ്ണൂരിൽ
Anjana
കണ്ണൂർ മാടായി കോളജിലെ നിയമന വിവാദം പരിശോധിക്കാൻ കെപിസിസി നിയോഗിച്ച സമിതി ഇന്ന് കണ്ണൂരിലെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതി ഇരുപക്ഷത്തെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കോഴ ആരോപണം ഉന്നയിച്ചവരോടും സമിതിക്ക് മുന്നിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
മാടായി കോളജ് നിയമനം: എം കെ രാഘവനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ രൂക്ഷ പ്രതിഷേധം
Anjana
മാടായി കോളജ് നിയമന വിവാദത്തിൽ എം കെ രാഘവനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. രാഘവന്റെ വീട്ടിലേക്ക് മാർച്ച് നടത്തി കോലം കത്തിച്ചു. പാർട്ടിയെ വിറ്റ് കാശുണ്ടാക്കുന്നുവെന്ന് ആരോപണം.