മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിന് നടപടി നേരിട്ട കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിന് വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി മാനേജിങ് ഡയറക്ടറായി നിയമനം. കേരള കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡിയുടെ അധിക ചുമതലയും നൽകി. പി.ബി. നൂഹിന് വീണ്ടും സപ്ലൈകോ ചെയർമാന്റെ ചുമതല നൽകി.