Apple

പെർപ്ലെക്സിറ്റിയെ സ്വന്തമാക്കാൻ ആപ്പിൾ; സിലിക്കൺവാലിയിൽ വൻ നീക്കം
നിർമ്മിത ബുദ്ധി സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റിയെ ഏറ്റെടുക്കാൻ ആപ്പിൾ ശ്രമിക്കുന്നു. ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഏറ്റെടുക്കൽ നടന്നാൽ ടെക് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കലായിരിക്കും ഇത്.

ഐഫോണിന്റെ പുതിയ ലിക്വിഡ് ഗ്ലാസ് യുഐ; iOS 26 അവതരിപ്പിക്കാൻ ആപ്പിൾ
ആപ്പിൾ ഐഫോണുകൾ, ഐപാഡുകൾ, മാക്കുകൾ എന്നിവയ്ക്കായി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫെറെൻസിലാണ് പ്രഖ്യാപനം. iOS 26 ഇന്റർഫേസ് ഗ്ലാസ് പ്രതലം പോലെ സുതാര്യമായിരിക്കും.

ആപ്പിൾ വേൾഡ്വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസ് ഇന്ന്; പുതിയ ഇന്റർഫേസുകൾ പ്രതീക്ഷിക്കാം
ആപ്പിളിന്റെ വേൾഡ്വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസ് ഇന്ന് കുപെർട്ടിനോയിൽ ആരംഭിക്കും. ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ കമ്പനിയുടെ എല്ലാ പ്ലാറ്റുഫോമുകളിലുമുള്ള അപ്ഡേറ്റുകൾ പ്രഖ്യാപിക്കും. ബ്ലൂംബെർഗിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ വർഷത്തെ പ്രഖ്യാപനത്തിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് ആപ്പിളിന്റെ പുതിയ ഇന്റർഫേസ് ആണ്.

ഇന്ത്യയിൽ ഐഫോൺ നിർമ്മിച്ചാൽ 25% താരിഫ് ഈടാക്കും; ആപ്പിളിന് മുന്നറിയിപ്പുമായി ട്രംപ്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രസ്താവന ആപ്പിളിന് കനത്ത ഭീഷണിയായിരിക്കുകയാണ്. അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ യുഎസിൽ തന്നെ നിർമ്മിക്കണമെന്നും അല്ലെങ്കിൽ 25 ശതമാനം വരെ താരിഫ് നൽകേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ ഈ പ്രസ്താവന ആഗോള വിപണിയിൽ ചർച്ചയായിരിക്കുകയാണ്.

സിരി ചോർത്തിയോ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ? നഷ്ടപരിഹാരവുമായി ആപ്പിൾ
ആപ്പിളിന്റെ സിരി സ്വകാര്യ സംഭാഷണങ്ങൾ ചോർത്തിയെന്ന കേസിൽ ഒത്തുതീർപ്പിന് 95 മില്യൺ ഡോളർ വാഗ്ദാനം ചെയ്തു. സിരിയുടെ സ്വകാര്യതാ ലംഘനം തെളിയിക്കുന്ന ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാം. 2014 സെപ്റ്റംബർ 17 നും 2024 ഡിസംബർ 31 നും ഇടയിൽ ആപ്പിൾ ഉപകരണം ഉപയോഗിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം.

ഐഫോൺ 17 സീരീസ്: പുത്തൻ സവിശേഷതകളുമായി വരുന്നു
ഈ സെപ്റ്റംബറിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ഐഫോൺ 17 സീരീസിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മെച്ചപ്പെട്ട ക്യാമറകൾ, മികച്ച ഡിസ്പ്ലേകൾ, കനം കുറഞ്ഞ ഡിസൈൻ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ആപ്പിളിന്റെ ആദ്യത്തെ ഇൻ-ഹൗസ് 5G മോഡം ചിപ്പ് ഈ സീരീസിൽ ഉൾപ്പെടുത്തിയേക്കാം.

ഐഫോൺ 17 പ്രോ മാക്സ് പുതിയ ക്യാമറ ഡിസൈനുമായി എത്തുന്നു
ഐഫോൺ 17 പ്രോ മാക്സിന്റെ ക്യാമറ ഡിസൈനിൽ വലിയ മാറ്റങ്ങൾ വരുത്താൻ ആപ്പിൾ ഒരുങ്ങുന്നു. പുതിയ ഡിസൈൻ സൂചന നൽകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പുതിയ ഫോണിന്റെ ഡമ്മി യൂണിറ്റ് ചോർന്നതോടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

ട്രംപിന്റെ പകരച്ചുങ്കം: വിലവർധന തടയാൻ ആപ്പിളിന്റെ അതിവേഗ നീക്കം
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തെ തുടർന്ന് ആപ്പിൾ അതിവേഗ നീക്കങ്ങൾ നടത്തി. യുഎസ് വിപണിയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ വില വർധിക്കുന്നത് തടയാനാണ് കമ്പനി ഈ നടപടി സ്വീകരിച്ചത്. മാർച്ച് അവസാനത്തോടെ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമായി അഞ്ച് വിമാനങ്ങൾ നിറയെ ആപ്പിൾ ഉൽപ്പന്നങ്ങൾ അമേരിക്കയിലെത്തിച്ചു.

ട്രംപിന്റെ പകരച്ചുങ്കം; ആപ്പിളിന്റെ സ്മാർട്ട് നീക്കം
ട്രംപിന്റെ പകരച്ചുങ്കത്തിന് മുന്നേ ഐഫോണുകൾ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്ത് ആപ്പിൾ. പകരച്ചുങ്കം മൂലമുണ്ടാകുന്ന പ്രതിസന്ധി മുൻകൂട്ടി കണ്ടുള്ള നീക്കമാണിത്. ഐഫോണിന്റെ വില വർധിപ്പിക്കില്ലെന്ന് ആപ്പിൾ അറിയിച്ചു.

ആപ്പിൾ എയർപോഡുകൾ ഇന്ത്യയിൽ: ഹൈദരാബാദിൽ ഏപ്രിൽ മുതൽ ഉത്പാദനം
ഹൈദരാബാദിലെ ഫോക്സ്കോൺ പ്ലാന്റിൽ ഏപ്രിൽ മുതൽ എയർപോഡുകളുടെ നിർമ്മാണം ആരംഭിക്കും. കയറ്റുമതി ലക്ഷ്യമിട്ടാണ് ഈ ഉത്പാദനമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഐഫോണിന് ശേഷം ആപ്പിൾ ഇന്ത്യയിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ഉൽപ്പന്നമായിരിക്കും എയർപോഡുകൾ.

പുതിയ മാക്ബുക്ക് എയർ 10-കോർ M4 ചിപ്പുമായി വിപണിയിൽ
10-കോർ M4 ചിപ്പ് ഉപയോഗിച്ചുള്ള പുതിയ മാക്ബുക്ക് എയർ മോഡലുകൾ ആപ്പിൾ പുറത്തിറക്കി. 13 ഇഞ്ച്, 15 ഇഞ്ച് ഡിസ്പ്ലേ വേരിയന്റുകളിൽ ലഭ്യമാകുന്ന പുതിയ മാക്ബുക്ക് എയർ മാർച്ച് 12 മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും. 99,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്.