ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി കുടുംബസമേതം യുകെയിലേക്ക് താമസം മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കോഹ്ലിയുടെ കുട്ടിക്കാല പരിശീലകൻ രാജ്കുമാർ ശർമയാണ് ഈ വിവരം പുറത്തുവിട്ടത്. ഭാര്യ അനുഷ്ക ശർമയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ലണ്ടനിൽ സ്ഥിരതാമസമാക്കാനുള്ള തീരുമാനത്തിലാണ് കോഹ്ലിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.