Anurag Thakur

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്ത്. കോൺഗ്രസിൻ്റെ തുടർച്ചയായ പരാജയങ്ങൾ അവരെ നിരാശരാക്കുന്നുവെന്നും അതിന്റെ ഫലമായാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അനുരാഗ് താക്കൂർ ഡൽഹിയിൽ പറഞ്ഞു. രാഹുൽ ഗാന്ധി ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമെന്നു പറഞ്ഞിട്ട് ഒടുവിൽ പൂത്തിരി കത്തിച്ച് മടങ്ങിയതുപോലെയാണ് കാര്യങ്ങളെന്നും താക്കൂർ പരിഹസിച്ചു.

ആദ്യ ബഹിരാകാശ യാത്രികൻ ഹനുമാനെന്ന് അനുരാഗ് താക്കൂർ
ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ അനുരാഗ് താക്കൂർ, ഹനുമാനാണ് ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്തതെന്ന് പ്രസ്താവിച്ചു. ഹിമാചൽ പ്രദേശിലെ ഒരു സ്കൂളിൽ വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ പാരമ്പര്യത്തെക്കുറിച്ച് അറിയാനും പുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനും വിദ്യാർത്ഥികളോട് അനുരാഗ് താക്കൂർ ആഹ്വാനം ചെയ്തു.

അനുരാഗ് ഠാക്കൂറിൻ്റെ പ്രസ്താവന തെറ്റെന്ന് തെളിഞ്ഞു; കലാപം ഉണ്ടാക്കാൻ ശ്രമമെന്ന് എം.വി.ജയരാജൻ
വോട്ടർപട്ടികയിലെ ക്രമക്കേടിൽ അനുരാഗ് ഠാക്കൂർ വയനാടിനെക്കുറിച്ച് പറഞ്ഞത് തെറ്റാണെന്ന് എം.വി. ജയരാജൻ. വിവാദ പ്രസ്താവനകൾ നടത്തി കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നയാളാണ് അനുരാഗ് ഠാക്കൂർ എന്നും അദ്ദേഹം വിമർശിച്ചു. കാസർഗോഡ് ജില്ലയിലെ വോട്ടർപട്ടികയിലെ ക്രമക്കേടിൽ ബിജെപിക്ക് സ്വാധീനമുള്ള മേഖലയിലാണ് ക്രമക്കേട് കണ്ടെത്തുന്നത് എന്നും ജയരാജൻ ആരോപിച്ചു.

വയനാട്ടിലെ കള്ളവോട്ട് ആരോപണം: അനുരാഗ് ഠാക്കൂറിന് മറുപടിയുമായി നാട്ടുകാർ
വയനാട്ടില് കള്ളവോട്ടില്ലെന്ന് നാട്ടുകാര്. ബിജെപി നേതാവ് അനുരാഗ് ഠാക്കൂര് ഉന്നയിച്ച ആരോപണങ്ങള് തെറ്റാണെന്ന് തെളിഞ്ഞു. ഒരേപേരിലുള്ളവര്ക്ക് വോട്ട് വന്നത് സ്ഥലപ്പേര് ആയതുകൊണ്ടാണ്.