റൊമാനിയയിലെ തീവ്ര വലതുപക്ഷ നേതാവ് കാലിൻ ജോർജെസ്കുവുമായുള്ള ബന്ധം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിവാദത്തിലാക്കി. യൂറോപ്പിലെ ജൂതവിരുദ്ധ രാഷ്ട്രീയ നേതാക്കളുമായി നെതന്യാഹു സർക്കാർ സൗഹൃദം പുലർത്തുന്നതിനെതിരെ ഇസ്രായേലി രാഷ്ട്രീയ നേതാവ് കോളറ്റ് അവിറ്റൽ രംഗത്തെത്തി. രണ്ടാം ലോക മഹായുദ്ധകാലത്തെ ജൂത കൂട്ടക്കൊലയെ നിസ്സാരവൽക്കരിക്കുന്ന നിലപാടാണ് നെതന്യാഹു സ്വീകരിക്കുന്നതെന്ന് അവർ ആരോപിച്ചു.