തെലുങ്ക് സിനിമാ സംവിധായകൻ ത്രിനാഥ റാവു നക്കിന അഭിനേത്രി അൻഷുവിനെതിരെ നടത്തിയ പരാമർശത്തിൽ മാപ്പു പറഞ്ഞു. 'മസാക' എന്ന പുതിയ ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടെയാണ് വിവാദ പരാമർശം ഉണ്ടായത്. അൻഷുവിന്റെ ശരീരഭാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വിമർശനങ്ങൾക്ക് ഇടയാക്കി.