Anoop Antony

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം: അനൂപ് ആന്റണി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അപമാനകരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു. തെളിവുകൾ പുറത്തുവന്നിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യ ധാർമ്മികതയ്ക്ക് ചേർന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

കന്യാസ്ത്രീ അറസ്റ്റ്: ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അനൂപ് ആന്റണി
മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി വിജയ് ശർമ്മയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി കൂടിക്കാഴ്ച നടത്തി. സർക്കാർ നീതിപൂർവമായി വിഷയത്തിൽ ഇടപെടും എന്ന് മന്ത്രി ഉറപ്പ് നൽകിയതായി അനൂപ് ആന്റണി പ്രതികരിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; പുതിയ ടീമിന് പുതിയ ദൗത്യമെന്ന് അനൂപ് ആന്റണി
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ ദൗത്യങ്ങളുമായി ടീം രംഗത്തിറങ്ങുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി അറിയിച്ചു. എല്ലാ സമുദായങ്ങളെയും വിഭാഗങ്ങളെയും ഒരുമിപ്പിച്ച് കൊണ്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സ്ഥാനലബ്ദിയിലൂടെ ഭാരവാഹി പട്ടികയിൽ സാമുദായിക ന്യൂനപക്ഷ സമവാക്യം പാലിക്കപ്പെട്ടു എന്നത് തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന മീഡിയ ചുമതല അനൂപ് ആന്റണിക്ക്
ബിജെപി സംസ്ഥാന മീഡിയ, സോഷ്യൽ മീഡിയ ചുമതല യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായതിന് ശേഷമുള്ള ആദ്യ നിയമനം. അമ്പലപ്പുഴയിൽ നിന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.