Anilkumar

അനിൽകുമാറിൻ്റെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ
തിരുവനന്തപുരം തിരുമല ബി ജെ പി കൗൺസിലർ അനിൽകുമാറിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. കന്റോണ്മെന്റ് എ.സി.പി.യുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കേസ് അന്വേഷിക്കുക. അനിൽ കുമാർ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയിൽ നിന്നും ലോൺ നൽകിയതിൽ കൂടുതലും ബിജെപി നേതാക്കൾക്കും സഹപ്രവർത്തകർക്കുമാണെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

കിളിമാനൂർ അപകട കേസ്: അനിൽകുമാറിന് ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കില്ലെന്ന് കോടതി
കിളിമാനൂരിൽ വയോധികൻ വാഹനാപകടത്തിൽ മരിച്ച കേസിൽ പാറശ്ശാല മുൻ എസ്.എച്ച്.ഒ അനിൽകുമാറിന് കോടതിയുടെ ആശ്വാസം. കേസിൽ ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കില്ലെന്ന് കോടതി അറിയിച്ചു. എസ്.എച്ച്.ഒയുടെ വാഹനം തന്നെയാണ് വയോധികനെ ഇടിച്ചിട്ടതെന്നതിന് മതിയായ തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഖത്തറില് ചൂഷണത്തിനിരയായ പ്രവാസിക്ക് കൈത്താങ്ങായി 24; അനില്കുമാറിന് സുരക്ഷിത അഭയം
പാലക്കാട് സ്വദേശി അനില്കുമാര് ഖത്തറില് സാമ്പത്തിക ചൂഷണത്തിനിരയായി. നാലു ദിവസം മുമ്പ് കാണാതായ അദ്ദേഹം 24 തിരുവനന്തപുരം ഓഫീസില് അഭയം തേടി. 24 ജീവനക്കാര് അദ്ദേഹത്തിന്റെ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു.