Andhra Pradesh

ആന്ധ്രയിൽ സൈനികരുടെ വീടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് പവൻ കല്യാൺ
ആന്ധ്രാപ്രദേശ് ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രതിരോധ ഉദ്യോഗസ്ഥരുടെ വീടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. എല്ലാ സൈനികരെയും പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഏറെ ശ്രദ്ധേയമാണ്. സൈനിക ക്ഷേമ ഡയറക്ടറുടെ ശുപാർശയെ തുടർന്നാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്.

ഇന്ത്യ-പാക് സംഘർഷം: വീരമൃത്യു വരിച്ച ജവാന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ
ഇന്ത്യ-പാക് സംഘർഷത്തിൽ വീരമൃത്യു വരിച്ച ജവാൻ ലാൻസ് നായിക് മുരളി നായിക്കിന്റെ കുടുംബത്തിന് ആന്ധ്രാ സർക്കാർ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് അഞ്ച് ഏക്കർ കൃഷിഭൂമിയും വീട് വയ്ക്കാൻ സ്ഥലവും നൽകും. ഇതിനുപുറമെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.

പാക് വെടിവെപ്പിൽ വീരമൃത്യു വരിച്ച് ആന്ധ്രാപ്രദേശ് സ്വദേശി
നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ ജവാൻ വീരമൃത്യു വരിച്ചു. ശ്രീ സത്യസായി ജില്ലയിൽ നിന്നുള്ള മുരളി നായിക് എന്ന ജവാനാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം നാളെ ഹൈദരാബാദിൽ എത്തിക്കും.

ഗ്രാമവാസികൾക്ക് ചെരിപ്പ് നൽകി പവൻ കല്യാൺ
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ പെഡപാഡു ഗ്രാമം സന്ദർശിച്ചു. നഗ്നപാദരായ ഗ്രാമവാസികളെ കണ്ട് മനസ്സലിഞ്ഞ അദ്ദേഹം 350 പേർക്കും ചെരിപ്പുകൾ വിതരണം ചെയ്യാൻ ഏർപ്പാടാക്കി. ജനസേനാ നേതാവ് കൂടിയായ പവൻ കല്യാണിന്റെ ഈ നടപടി വലിയ പ്രശംസ പിടിച്ചുപറ്റി.

ജഗൻ മോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി; 793 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. ഡാൽമിയ സിമന്റ്സിന്റെ 793 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. 2011-ൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി.

വിശാഖപട്ടണത്ത് യുവതിയുടെ അമ്മയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി
വിശാഖപട്ടണത്ത് 20കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ്, കാമുകിയുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തി. യുവതിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ആന്ധ്രയിലെ എംഎൽഎമാർ രാജ്യത്ത് ഏറ്റവും ധനികർ
ആന്ധ്രപ്രദേശിലെ എംഎൽഎമാരുടെ ശരാശരി ആസ്തി 65 കോടി രൂപയാണ്. ത്രിപുരയിലാണ് ഏറ്റവും കുറവ് സമ്പന്നരായ എംഎൽഎമാർ ഉള്ളത്. ബിജെപി എംഎൽഎ പരാഗ് ഷായാണ് രാജ്യത്തെ ഏറ്റവും ധനികനായ എംഎൽഎ.

ആശാ വർക്കർമാർക്ക് ആന്ധ്രയിൽ വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
ആന്ധ്രപ്രദേശിലെ ആശാ വർക്കർമാർക്ക് ഗ്രാറ്റുവിറ്റി, ശമ്പളത്തോടുകൂടിയ പ്രസവാവധി, വിരമിക്കൽ പ്രായം വർധിപ്പിക്കൽ തുടങ്ങിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. 30 വർഷത്തെ സേവനത്തിന് ശേഷം 1.50 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയായി ലഭിക്കും. കേരളത്തിലെ ആശാ വർക്കർമാർ സമാന ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.

വിവാദ പരാമർശം: നടൻ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ
തെലുങ്ക് നടനും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ പോസാനി കൃഷ്ണ മുരളി വിവാദ പരാമർശത്തിന്റെ പേരിൽ അറസ്റ്റിൽ. യെല്ലറെഡ്ഡിഗുഡയിലെ വസതിയിൽ നിന്നാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

ആന്ധ്രാപ്രദേശ് കേന്ദ്ര സര്വകലാശാലയിൽ വിദ്യാർത്ഥി സമരം
ആന്ധ്രാപ്രദേശിലെ കേന്ദ്ര സർവകലാശാലയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സമരത്തിലാണ്. ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയതായി പരാതി ഉയർന്നിരുന്നു. മാനേജ്മെന്റിന്റെ അനാസ്ഥയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

ആന്ധ്രയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രണയാഭ്യർത്ഥന നിരസിച്ചതിന്
ആന്ധ്രാപ്രദേശിലെ അന്നമ്മയ്യയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിക്ക് നേരെ ആസിഡ് ആക്രമണം. യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു. മദനപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ മാനവ വിഭവശേഷി മന്ത്രി നര ലോകേഷ് സന്ദർശിച്ചു.

ഭാര്യയെ കൊന്ന് കുക്കറിൽ വേവിച്ച് തടാകത്തിൽ എറിഞ്ഞു: ഭർത്താവ് അറസ്റ്റിൽ
ആന്ധ്രപ്രദേശിൽ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി കുക്കറിൽ വേവിച്ച് തടാകത്തിൽ എറിഞ്ഞ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്കട മാധവി എന്ന 35-കാരിയാണ് കൊല്ലപ്പെട്ടത്. വിരമിച്ച സൈനികനും ഡിആർഡിഒ ജീവനക്കാരനുമായ ഗുരുമൂർത്തിയാണ് പ്രതി.