Amoebic Meningoencephalitis

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പാലക്കാട് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പിൽ പഞ്ചായത്തിൽ താമസിക്കുന്ന 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഈ വർഷം ഇതുവരെ 98 പേർക്ക് രോഗം ബാധിച്ചതിൽ 22 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

അമീബിക് മസ്തിഷ്ക ജ്വരം: പഴയ പഠന റിപ്പോർട്ട് കുത്തിപ്പൊക്കി മന്ത്രി; തുടർനടപടികൾ ഉണ്ടായില്ലെന്ന് വീണാ ജോർജ്
അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ് വിശദീകരണവുമായി രംഗത്ത്. 2013-ൽ ഡോക്ടർമാർ നടത്തിയ പഠനം അന്നത്തെ സർക്കാർ അവഗണിച്ചെന്ന് മന്ത്രി ആരോപിച്ചു. എന്നാൽ, വിഷയത്തിൽ മന്ത്രിയുടെ വിശദീകരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നു.

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്കജ്വരം: മൂന്ന് യുവാക്കളുടെ നില തൃപ്തികരം, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരത്ത് മൂന്ന് യുവാക്കൾക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോഗികളുടെ നില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിൽ പ്രത്യേക ജാഗ്രത പാലിക്കാൻ നിർദ്ദേശം.

അമീബിക്ക് മെനിഞ്ചോ എന്സെഫലൈറ്റിസ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എന്സെഫലൈറ്റിസ് സ്ഥിരീകരിച്ച സാഹചര്യത്തില് ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. പായല് പിടിച്ച കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവര് ...

കോഴിക്കോട് അമീബിക് മസ്തിഷ്കരം ജ്വരം: മൂന്നര വയസ്സുകാരന്റെ നില ഗുരുതരം
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അമീബിക് മസ്തിഷ്കരം ജ്വരം ബാധിച്ച് ചികിത്സയിലുള്ള കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരമാണ്. ഇന്നലെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. നിലവിൽ ജർമനിയിൽ ...