AMMA

അമ്മ സംഘടനയിൽ നിന്ന് പിന്മാറുന്നതായി ബാബുരാജ്; കാരണം ഇതാണ്
നടന് ബാബുരാജ് അമ്മ സംഘടനയുടെ പ്രവര്ത്തനങ്ങളില് നിന്ന് പൂര്ണമായി പിന്മാറുന്നതായി അറിയിച്ചു. വിഴുപ്പലക്കാൻ താല്പര്യമില്ലാത്തതിനാലാണ് ഈ തീരുമാനമെന്നും ആരെയും ഭയന്നിട്ടല്ല ഈ പിന്മാറ്റമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ എട്ട് വര്ഷക്കാലം സംഘടനയില് പ്രവര്ത്തിച്ചപ്പോള് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് തനിക്ക് ലഭിച്ചതെന്നും ബാബുരാജ് പറയുന്നു.

എ.എം.എം.എ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ജഗദീഷ് പിന്മാറി, മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ
താരസംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിൽ മത്സരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടായിരുന്ന ജഗദീഷ് മത്സരത്തിൽ നിന്ന് പിന്മാറി. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു.

അമ്മ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ല; ആരോപണവിധേയരെ തോൽപ്പിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്ന് ദേവൻ
താരസംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും എന്നാൽ അദ്ദേഹം മത്സരത്തിനില്ലെന്ന് കണ്ടതോടെയാണ് താൻ മത്സരിക്കാൻ തീരുമാനിച്ചതെന്നും നടൻ ദേവൻ വ്യക്തമാക്കി. എ.എം.എം.എക്ക് ഒരൊറ്റ നിയമമേ ഉള്ളൂ എന്നും അത് വ്യക്തികൾക്ക് വേണ്ടി മാറ്റിയെഴുതരുതെന്നും ദേവൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണവിധേയർ മത്സരിക്കുന്നുണ്ടെങ്കിൽ അവരെ വോട്ട് ചെയ്ത് തോൽപ്പിക്കാൻ അമ്മയിലെ അംഗങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് പറഞ്ഞതിൽ പ്രതികരണവുമായി സീമ ജി നായർ
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ വേണ്ടെന്ന് വെച്ചതിന് പിന്നാലെ പ്രതികരണവുമായി നടി സീമ ജി നായർ. ഒരു വലിയ മരം തണലായി ഉണ്ടായിരുന്നപ്പോൾ പലരും അതിന്റെ വില മനസ്സിലാക്കാതെ പോകുന്നുവെന്നും, ആ മരം ഇല്ലാതാകുമ്പോളാണ് അതിന്റെ തണലിന്റെ വില അറിയുന്നതെന്നും സീമ ഫേസ്ബുക്കിൽ കുറിച്ചു. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ മോഹൻലാലിനൊപ്പം എടുത്ത ചിത്രം പങ്കുവെച്ചാണ് സീമയുടെ പ്രതികരണം.

മോഹൻലാൽ സ്ഥാനമൊഴിയുന്നു; അമ്മയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് അറിയിച്ചതിനെ തുടർന്ന് അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അഡ്ഹോക് കമ്മിറ്റിയുടെ കാലാവധി അവസാനിക്കാന് മൂന്ന് മാസങ്ങള് ബാക്കിയുണ്ട്.

13 വർഷത്തിനു ശേഷം അമ്മയുടെ വേദിയിൽ ജഗതി ശ്രീകുമാർ; സന്തോഷം പങ്കിട്ട് താരങ്ങൾ
താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ജഗതി ശ്രീകുമാർ പങ്കെടുത്തു. 13 വർഷങ്ങൾക്ക് ശേഷം ജനറൽ ബോഡിയിൽ എത്തിയ അദ്ദേഹത്തെ താരങ്ങൾ ചേർത്തുപിടിച്ച് സന്തോഷം പങ്കിട്ടു. 2012-ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ജഗതിയുടെ തിരിച്ചുവരവിനായി സിനിമാലോകം കാത്തിരിക്കുകയാണ്.

അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ചത് താരങ്ങളെ അപമാനിക്കുന്നതിന് തുല്യമെന്ന് ജയൻ ചേർത്തല
അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നടൻ ജയൻ ചേർത്തല പറഞ്ഞു. റീത്ത് നൽകിയത് വലിയ പാഠമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തന്നെ തുടരാൻ സാധ്യതയുണ്ട്.

അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ; മോഹൻലാൽ പ്രസിഡന്റായി തുടരാൻ സാധ്യത
താരസംഘടനയായ എ.എം.എം.എയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. മോഹൻലാൽ തന്നെ പ്രസിഡന്റായി തുടരാനാണ് സാധ്യത. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകിയ കത്തും യോഗത്തിൽ ചർച്ചയാകും.

അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ; മോഹൻലാൽ പ്രസിഡന്റായി തുടർന്നേക്കും
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. ലഹരിക്കെതിരെയുള്ള ബോധവൽക്കരണവുമായി ബന്ധപ്പെട്ട് നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നു. പ്രസിഡന്റായി മോഹൻലാൽ തുടരാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ
അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കും. മോഹൻലാൽ പ്രസിഡന്റായി തുടരാനാണ് സാധ്യത. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കണമെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്തും ചർച്ചയാകും.

മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡന്റായി തുടരും; പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും
താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി മോഹൻലാൽ തുടരും. ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദീഖ് രാജിവെച്ച ഒഴിവിലേക്ക് പുതിയൊരാളെ തിരഞ്ഞെടുക്കും. ഈ മാസം 22-ന് കൊച്ചിയിൽ നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും.

ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം സിനിമ ചെയ്യില്ല: വിൻസി അലോഷ്യസിന് A.M.M.Aയുടെ പിന്തുണ
ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്കൊപ്പം സിനിമയിൽ അഭിനയിക്കില്ലെന്ന് നടി വിൻസി അലോഷ്യസ്. A.M.M.A വിൻസിയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു. പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് താരസംഘടന അറിയിച്ചു.