AMMA Election

ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തും; അമ്മയിൽ ആര് ജയിച്ചാലും പിന്തുണയെന്ന് ബാബുരാജ്
തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് നടൻ ബാബുരാജ് പറഞ്ഞു. അമ്മയിൽ ആര് ജയിച്ചാലും അവരെ പിന്തുണക്കുമെന്നും പുതിയ അംഗങ്ങൾ കാര്യങ്ങൾ ഗംഭീരമായി നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയിൽ ഉണ്ടായ പ്രശ്നങ്ങൾ ജനറൽ ബോഡിയിൽ ചർച്ച ചെയ്യുമെന്നും ബാബുരാജ് വ്യക്തമാക്കി.

‘അമ്മ’യുടെ തലപ്പത്ത് വനിതകൾ; സന്തോഷമെന്ന് ഉഷ ഹസീന
താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി ശ്വേതാ മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും വൈസ് പ്രസിഡന്റായി ലക്ഷ്മി പ്രിയയും ട്രഷററായി ഉണ്ണി ശിവപാലും സ്ഥാനമേറ്റു. വനിതകൾ നേതൃനിരയിലേക്ക് വന്നതിൽ സന്തോഷമുണ്ടെന്ന് നടി ഉഷ ഹസീന പ്രതികരിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി, ഫലം വൈകീട്ട്
'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായി. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും തമ്മിലാണ് മത്സരം നടന്നത്. വൈകുന്നേരം 4.30 ഓടെ അന്തിമഫലം പ്രഖ്യാപിക്കും.

അമ്മ തിരഞ്ഞെടുപ്പിൽ വിമർശനവുമായി ജോയ് മാത്യു; പത്രിക തള്ളിയത് ബോധപൂർവ്വമെന്ന് ആരോപണം
അമ്മയുടെ തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൻ നൽകിയ പത്രിക ബോധപൂർവം തള്ളിയതാണെന്ന് ജോയ് മാത്യു ആരോപിച്ചു. തിരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ ഇതിന് പിന്നിലെ കാരണങ്ങൾ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു. ലുലു മാരിയറ്റ് ഹോട്ടലിൽ രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.

‘അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ; എല്ലാ സ്ഥാനാർത്ഥികൾക്കും ആശംസകൾ
കൊച്ചിയിൽ നടക്കുന്ന 'അമ്മ'യുടെ തിരഞ്ഞെടുപ്പിൽ മോഹൻലാൽ വോട്ട് രേഖപ്പെടുത്തി. എല്ലാ സ്ഥാനാർത്ഥികൾക്കും അദ്ദേഹം ആശംസകൾ നേർന്നു. അംഗങ്ങൾക്ക് സ്വീകാര്യമായ ആളുകൾ നേതൃത്വത്തിലേക്ക് വരുമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.

അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന്; നല്ലവരെ തിരഞ്ഞെടുക്കണമെന്ന് ധർമജൻ
അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ലുലു മാരിയറ്റ് ഹോട്ടലിലാണ് വോട്ടെടുപ്പ്. വൈകിട്ടോടെ ഫലപ്രഖ്യാപനം ഉണ്ടാകും. 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള അർഹത.

അമ്മ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും മത്സരിക്കും
'അമ്മ'യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും തമ്മിലാണ് പ്രധാന മത്സരം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനുമാണ് മത്സരിക്കുന്നത്.

‘അമ്മ’യിൽ വിവാദ കൊടുമ്പിരി; കുക്കു പരമേശ്വരനെതിരെ പരാതിയുമായി വനിതാ അംഗങ്ങൾ
താരസംഘടനയായ 'അമ്മ'യിലെ തിരഞ്ഞെടുപ്പ് അടുക്കുന്തോറും വിവാദങ്ങൾ ശക്തമാകുന്നു. മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് കുക്കു പരമേശ്വരനെതിരെ ഒരു വിഭാഗം വനിതാ അംഗങ്ങൾ രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് കുക്കു പരമേശ്വരനും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

ശ്വേതാ മേനോനെതിരായ കേസ്: പ്രതികരണവുമായി മേജർ രവി
നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ മേജർ രവി. അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു കൊണ്ടാണ് ശ്വേതയ്ക്കെതിരെ ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്ന് മേജർ രവി ആരോപിച്ചു. പൊതുസമൂഹം ശ്വേതയോടൊപ്പം ഉണ്ടാകണമെന്നും മേജർ രവി വീഡിയോയിൽ ആഹ്വാനം ചെയ്തു.

ശ്വേതാ മേനോനെതിരായ പരാതിയിൽ പരാതിക്കാരനെതിരെ കേസ്; അമ്മയിലെ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു
അമ്മയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശ്വേതാ മേനോനെതിരായ കേസിൽ വഴിത്തിരിവ്. ശ്വേതക്കെതിരെ പരാതി നൽകിയ വ്യക്തിക്കെതിരെ സിനിമ നിരൂപകൻ രംഗത്തെത്തി. കോഴിക്കോട് സ്വദേശി നൽകിയ പരാതിയിൽ, ശ്വേതക്കെതിരായ പരാതിയിലെ ഉള്ളടക്കം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചു.

സിനിമ നയം ഉടൻ രൂപീകരിക്കും; അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് കൂടുതൽ സ്ത്രീകൾ വരട്ടെ: മന്ത്രി സജി ചെറിയാൻ
കേരള ഫിലിം കോൺക്ലേവിന് ശേഷം രണ്ട് മാസത്തിനുള്ളിൽ സിനിമ നയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. സിനിമാ മേഖലയിലുള്ളവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷം മാത്രമേ സിനിമാ നയം നടപ്പാക്കുകയുള്ളൂ എന്ന് മന്ത്രി അറിയിച്ചു. സിനിമയിലെ സാങ്കേതിക രംഗത്തേക്ക് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുമെന്നും ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അമ്മ തിരഞ്ഞെടുപ്പിൽ കുക്കു പരമേശ്വരന് മത്സരിക്കാൻ യോഗ്യതയില്ലെന്ന് പൊന്നമ്മ ബാബു
അമ്മ തിരഞ്ഞെടുപ്പിൽ കുക്കു പരമേശ്വരൻ മത്സരിക്കുന്നതിനെതിരെ പൊന്നമ്മ ബാബു. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി വന്നാൽ മെമ്മറി കാർഡ് ഉപയോഗിച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും പൊന്നമ്മ ബാബു ആരോപിച്ചു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ച മെമ്മറി കാർഡ് കാണാതായെന്നും അതിനാൽ കുക്കു പരമേശ്വരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.