America

യുക്രെയ്ൻ യുദ്ധം: റഷ്യ-അമേരിക്ക ചർച്ച ഇന്ന് മോസ്കോയിൽ
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയും അമേരിക്കയും ഇന്ന് മോസ്കോയിൽ ചർച്ച നടത്തും. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിലാണ് കൂടിക്കാഴ്ച. കിഴക്കൻ ഡോൺബാസ് മേഖലയിലെ പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുനൽകില്ലെന്ന് സെലൻസ്കി ആവർത്തിച്ചു.

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: ഉടൻ ഉണ്ടാകുമെന്ന് ട്രംപ്
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ച് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ഇരു രാജ്യങ്ങൾക്കും പ്രയോജനകരമാകുന്ന ഒരു വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. നേരത്തെ നടത്തിയ ചർച്ചകളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഷട്ട്ഡൗൺ: യുഎസിൽ വിമാന സർവീസുകൾ വെട്ടിച്ചുരുക്കുന്നു
അമേരിക്കയിലെ ഷട്ട്ഡൗൺ 37 ദിവസങ്ങൾ പിന്നിടുമ്പോൾ വിമാന സർവീസുകൾ വെട്ടിച്ചുരുക്കി ഫെഡറൽ ഏവിയേഷൻ വിഭാഗം. എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവാണ് കാരണം. 40 പ്രധാന വിമാനത്താവളങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി.

ഗസ്സയില് വെടിനിർത്തലിന് അമേരിക്കയുടെ സമാധാന ശ്രമം; 20 നിര്ദേശങ്ങളുമായി ട്രംപ്
ഗസ്സയില് ഇസ്രായേല് നടത്തുന്ന ആക്രമണം അവസാനിപ്പിക്കാനായി 20 നിര്ദ്ദേശങ്ങളടങ്ങിയ സമാധാന കരാറുമായി അമേരിക്ക രംഗത്ത്. യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും ഇസ്രായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവും തമ്മില് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. കരാറിന് നെതന്യാഹുവും പിന്തുണ അറിയിച്ചിട്ടുണ്ട്.

അമേരിക്ക ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു; വിമർശനവുമായി ആർഎസ്എസ് മുഖപത്രം
ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ അമേരിക്കക്കെതിരെ വിമർശനവുമായി രംഗത്ത്. ലോകത്ത് ഭീകരവാദവും സ്വേച്ഛാധിപത്യവും പ്രോത്സാഹിപ്പിക്കുന്നത് അമേരിക്കയാണെന്ന് മുഖപത്രം കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മിശിഹ എന്ന വ്യാജേന അമേരിക്ക ലോകത്ത് ഭീകരതയെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്നും ഓർഗനൈസർ പറയുന്നു.

അമേരിക്കൻ സാമ്രാജ്യത്തിന് നീതിയില്ല; ഇസ്രായേൽ എന്തും ചെയ്യാൻ മടിക്കാത്ത രാജ്യം: മുഖ്യമന്ത്രി
അമേരിക്കൻ സാമ്രാജ്യത്തിന് ലോകത്ത് നീതിയും ധർമ്മവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇസ്രായേൽ എന്തും ചെയ്യാൻ തയ്യാറുള്ള രാജ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയുടെ ധിക്കാരത്തെ തടയിടാൻ ലോകരാഷ്ട്രങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇറാന്റെ ആണവ കേന്ദ്രങ്ങള്ക്കെതിരായ ആക്രമണത്തെ അപലപിച്ച് റഷ്യ
ഇറാന്റെ ആണവ കേന്ദ്രങ്ങള്ക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തെ റഷ്യ ശക്തമായി അപലപിച്ചു. അമേരിക്കയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യ കുറ്റപ്പെടുത്തി. പശ്ചിമേഷ്യന് സംഘര്ഷം അവസാനിപ്പിക്കാന് നയതന്ത്ര, രാഷ്ട്രീയ നീക്കങ്ങള് അനിവാര്യമാണെന്നും റഷ്യ വ്യക്തമാക്കി.