Amendment

ഭൂപതിവ് ചട്ട ഭേദഗതിക്ക് അംഗീകാരം; പട്ടയഭൂമി ക്രമീകരണം എളുപ്പമാകും
ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇതിലൂടെ പട്ടയഭൂമി വകമാറ്റിയാൽ ക്രമീകരിച്ച് നൽകുന്നതിനുള്ള തടസ്സങ്ങൾ നീങ്ങും. 1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങൾ സൗജന്യമായി ക്രമീകരിക്കും. അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം ക്രമപ്പെടുത്തുകയും ചെയ്യും.

വഖഫ് നിയമ ഭേദഗതി: ഹർജികൾ പുതിയ ബെഞ്ച് പരിഗണിക്കും
സുപ്രീം കോടതിയിൽ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ പുതിയ ബെഞ്ച് പരിഗണിക്കും. മെയ് 15ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാകും കേസ് പരിഗണിക്കുക. എതിർ സത്യവാങ്മൂലങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് നിലവിലെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചു.

ഭൂപതിവ് നിയമ ഭേദഗതി ചട്ടം ഉടൻ പ്രാബല്യത്തിൽ
1960-ലെ ഭൂപതിവ് നിയമത്തിലെ ഭേദഗതിക്കായുള്ള ചട്ടങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും. വീട്, കൃഷി ആവശ്യങ്ങൾക്കായി പതിച്ചുനൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചവർക്ക് ഇളവ് നൽകും. ഈ മാസം 13-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ചട്ടങ്ങൾക്ക് അന്തിമ രൂപം നൽകും.

വഖഫ് ഭേദഗതി ബില്ല്: സംയുക്ത പാർലമെന്ററി സമിതി ഇന്ന് വീണ്ടും യോഗം ചേരും
വഖഫ് നിയമ ഭേദഗതി ബില്ലിന് അന്തിമ രൂപം നൽകാൻ സംയുക്ത പാർലമെന്ററി സമിതി ഇന്ന് വീണ്ടും യോഗം ചേരും. 14 വ്യവസ്ഥകളിൽ ഭേദഗതികൾ വരുത്താനാണ് സമിതിയുടെ ശുപാർശ. പാർലമെന്റ് അനക്സിൽ രാവിലെ 11 മണിക്കാണ് യോഗം.

വനനിയമ ഭേദഗതി: ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണാതെ മുന്നോട്ടുപോകില്ലെന്ന് സർക്കാർ
വനനിയമ ഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറുന്നു. ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ചാണ് തീരുമാനം. മലയോര മേഖലയിലുള്ളവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി.