Amebic Meningoencephalitis
കാസറഗോഡ്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു
കാസറഗോഡ് ജില്ലയിലെ ചട്ടഞ്ചാൽ സ്വദേശി എം. മണികണ്ഠൻ (41) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ശേഷമാണ് രോഗം ബാധിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ കേരളം: 10 രോഗികളെ ചികിത്സിച്ച് മുക്തരാക്കി
കേരളം അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരായ പോരാട്ടത്തില് ചരിത്ര നേട്ടം കൈവരിച്ചു. തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സയിലുണ്ടായിരുന്ന 10 രോഗികളെയും ഡിസ്ചാര്ജ് ചെയ്തു. ലോകത്ത് ആകെ 25 പേര് മാത്രമാണ് ഈ രോഗത്തില് നിന്ന് മുക്തി നേടിയത്, അതില് 14 പേരും കേരളത്തില് നിന്നാണ്.
അമീബിക് മസ്തിഷ്കജ്വരത്തിന്റെ ഉറവിടം കണ്ടെത്താനായില്ല
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച് ഒരാഴ്ചയായിട്ടും രോഗ ഉറവിടത്തിൽ വ്യക്തത വരുത്താനാകാതെ ആരോഗ്യവകുപ്പ്. നെല്ലിമൂട് സ്വദേശികൾക്ക് രോഗം പകർന്നുവെന്ന് സംശയിക്കുന്ന കുളത്തിൽ നിന്നുള്ള സാമ്പിളുകൾ ഇനിയും വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല.