Amebic Encephalitis

കൊല്ലം കടയ്ക്കലിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 58 വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു
കൊല്ലം കടയ്ക്കലിൽ 58 വയസ്സുകാരിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. സംസ്ഥാനത്ത് 108 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 24 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാകുന്നു; ഇന്നലെ മാത്രം 4 പേർക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാവുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ പത്ത് മാസത്തിനിടെ 25 പേർ മരിച്ചു. 97 ശതമാനത്തിലധികം മരണനിരക്കുള്ള ഈ രോഗം ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണം.

അമീബിക് മസ്തിഷ്കജ്വരം: സംസ്ഥാനത്ത് അതീവ ജാഗ്രത; 10 മാസത്തിനിടെ 97 പേർക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ പത്ത് മാസത്തിനിടെ 97 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരുടെയും രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.

അമീബിക് മസ്തിഷ്കജ്വരം: പഠനത്തിന് കേന്ദ്ര സംഘത്തെ അയക്കണമെന്ന് എം.കെ. രാഘവൻ
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രോഗവ്യാപനത്തിന്റെ കാരണം പഠിക്കാൻ കേന്ദ്ര വിദഗ്ധ സംഘത്തെ അയക്കണമെന്ന് എം.കെ. രാഘവൻ എംപി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയോട് ആവശ്യപ്പെട്ടു. രോഗം ആവർത്തിച്ച് റിപ്പോർട്ട് ചെയ്യുമ്പോഴും കാരണം കണ്ടെത്താൻ കേരളത്തിന് സാധിക്കുന്നില്ല. രോഗവ്യാപനത്തിന് വ്യക്തമായ കാരണം മനസ്സിലാക്കാൻ സാധിക്കാത്തത് പൊതുജനങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

അമീബിക് മസ്തിഷ്കജ്വരം: പ്രതിരോധ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കാനും ജലസ്രോതസ്സുകൾ ശുദ്ധമായി സൂക്ഷിക്കാനും നിർദ്ദേശമുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

അമീബിക് മസ്തിഷ്ക ജ്വരം: ഈ വർഷം 17 മരണം, 66 പേർക്ക് രോഗബാധ
സംസ്ഥാനത്ത് ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 മരണങ്ങൾ സ്ഥിരീകരിച്ചു. 66 പേർക്ക് രോഗം ബാധിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ രോഗമുക്തി നേടി.

അമീബിക് മസ്തിഷ്ക ജ്വരം: ഒരാൾ കൂടി മരിച്ചു; സംസ്ഥാനത്ത് ഒരു മാസത്തിനിടെ നാല് മരണം
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി എം. ശോഭനയാണ് മരിച്ചത്. സംസ്ഥാനത്ത് ഒരു മാസത്തിനിടെ നാല് പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. നിലവിൽ 11 പേർ ചികിത്സയിലാണ്.

അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ നില ഗുരുതരം
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ 52 കാരി ഉൾപ്പടെ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് ഒരു മാസത്തിനിടെ 4 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: ഒരാൾ കൂടി മരിച്ചു, 10 പേർ ചികിത്സയിൽ
വയനാട് മാനന്തവാടി സ്വദേശി രതീഷ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. 45 വയസ്സായിരുന്നു. നിലവിൽ 10 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ തുടരുന്നത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില കൂടി ഗുരുതരമാണ്.

അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് രണ്ട് പേരുടെ നില ഗുരുതരം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാർ ആണ് ഈ വിവരം അറിയിച്ചത്. മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.