Amazon Prime

110 കോടിക്ക് ആമസോൺ പ്രൈം കാന്താര ചാപ്റ്റർ 1 സ്വന്തമാക്കി
ആമസോൺ പ്രൈം 110 കോടി രൂപയ്ക്ക് കാന്താര ചാപ്റ്റർ 1-ൻ്റെ ഒടിടി അവകാശം സ്വന്തമാക്കി. ഒക്ടോബർ 31 മുതൽ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും. കന്നഡയിൽ ഏറ്റവും കൂടുതൽ പണം വാങ്ങുന്ന രണ്ടാമത്തെ ചിത്രമായി കാന്താര ചാപ്റ്റർ വൺ മാറി.

കാന്താര ചാപ്റ്റർ വൺ ഒടിടിയിലേക്ക്; ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം വീഡിയോയ്ക്ക്
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന കാന്താര ചാപ്റ്റർ വൺ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. ഒക്ടോബർ 30 മുതൽ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഫുലേരയിലെ തിരഞ്ഞെടുപ്പ് കോലാഹലങ്ങളുമായി ‘പഞ്ചായത്ത്’ സീസൺ 4
ഉത്തരേന്ത്യയിലെ ഫുലേര എന്ന ഗ്രാമത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പും അവിടുത്തെ രസകരമായ സംഭവങ്ങളുമാണ് 'പഞ്ചായത്ത്' സീരീസിൻ്റെ ഇതിവൃത്തം. ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്ന ഈ സീരീസിന് നിരവധി ആരാധകരുണ്ട്. സീരീസിന്റെ നാലാം സീസൺ പുറത്തിറങ്ങിയിരിക്കുകയാണ്.

ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും’ രണ്ടാം ഭാഗം ‘ചാന്താട്ടം’ വരുന്നു
'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 'ചാന്താട്ടം' എന്ന പേരിൽ വരുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മോക്ഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും നായികാനായകന്മാരായി എത്തുന്നു. ആദ്യ ചിത്രത്തിലെ ഭക്തിയുടെ ഭാവത്തിനൊപ്പം ഭഗവതിയുടെ രൗദ്രഭാവവും രുദ്രതാണ്ഡവവും പുതിയ ചിത്രത്തിൽ കാണാം.