Amazon

ആമസോൺ 30,000 ജീവനക്കാരെ പിരിച്ചുവിടുന്നു: ചരിത്രത്തിലെ ഏറ്റവും വലിയ വെട്ടിച്ചുരുക്കൽ
ആമസോൺ 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടുള്ള ഈ നടപടി കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണ്. ചൊവ്വാഴ്ച രാവിലെ ജീവനക്കാർക്ക് ഇ-മെയിൽ വഴി അറിയിപ്പ് ലഭിച്ചു.

ആമസോൺ ജീവനക്കാരെ പിരിച്ചുവിടുന്നു; പ്രതികരണവുമായി എലോൺ മസ്ക്
ആമസോൺ ആറു ലക്ഷം ജീവനക്കാരെ പിരിച്ചുവിട്ട് ആ ജോലി എഐയും റോബോട്ടുകളും ഉപയോഗിച്ച് പുനഃസ്ഥാപിക്കുമെന്ന വാർത്തയോട് പ്രതികരിച്ച് എലോൺ മസ്ക് രംഗത്ത്. ജോലി ചെയ്യുന്നത് വ്യക്തിപരമായ ഇഷ്ടം മാത്രമായിരിക്കുമെന്നാണ് എലോൺ മസ്ക് അഭിപ്രായപ്പെട്ടത്. അതേസമയം ആറു ലക്ഷം ജീവനക്കാരെ പിരിച്ചുവിട്ട് റോബോട്ടുകളെ നിയമിക്കുമെന്നുള്ള വാർത്ത ആമസോൺ നിഷേധിച്ചു.

ആമസോണിൽ കൂട്ട പിരിച്ചുവിടൽ; 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം
ആമസോണിൽ ഹ്യൂമൻ റിസോഴ്സസ് (HR) വിഭാഗത്തിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഫോർച്യൂൺ സൈറ്റിൽ നിന്നുള്ള റിപ്പോർട്ടുകളാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ആമസോണിലെ പീപ്പിൾ എക്സ്പീരിയൻസ് ടെക്നോളജി ഗ്രൂപ്പിലെ 10,000-ൽ അധികം ജീവനക്കാരെ ഇത് ബാധിക്കും. അതേസമയം ആഗോള അവധിക്കാല സീസണിനായി 2,50,000 ജീവനക്കാരെ നിയമിക്കാനും പദ്ധതിയിടുന്നുണ്ട്.

പ്രീമിയം ലാപ്ടോപ്പുകൾക്ക് 43% വരെ കിഴിവുമായി ആമസോൺ; ഓഫറുകൾ ഇങ്ങനെ
ആമസോണിൽ Apple, Asus, HP തുടങ്ങിയ പ്രീമിയം ലാപ്ടോപ്പുകൾക്ക് 43% വരെ കിഴിവ്. Samsung Galaxy Book 4, HP Pavilion Laptop, ASUS Vivobook S 16 എന്നിവ ആകർഷകമായ വിലയിൽ ലഭ്യമാണ്. യാത്രയ്ക്കിടയിലും ദൈനംദിന ഉപയോഗത്തിനും ഈ ലാപ്ടോപ്പുകൾ മികച്ചതാണ്.

ആമസോൺ പ്രൈം ഡേ സെയിലിൽ ലാപ്ടോപ്പുകൾക്ക് വൻ ഓഫറുകൾ!
ആമസോൺ പ്രൈം ഡേ സെയിലിൽ ലാപ്ടോപ്പുകൾക്ക് 41% വരെ കിഴിവ്. ASUS വിവോബുക്ക് 15, HP 15എസ്, ലെനോവോ ഐഡിയപാഡ് സ്ലിം 3 തുടങ്ങിയ മോഡലുകൾ ആകർഷകമായ വിലയിൽ ലഭ്യമാണ്. ഈ മാസം 12 മുതൽ 15 വരെയാണ് സെയിൽ.

ആമസോൺ പ്രൈം ഡേ സെയിൽ: ഐഫോൺ 15 ന് വൻ വിലക്കുറവ്!
ജൂലൈ 12 മുതൽ ആമസോണിൽ പ്രൈം ഡേ സെയിൽ ആരംഭിക്കുന്നു. പ്രൈം ഡേ സെയിലിൽ സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റുകൾ, കമ്പ്യൂട്ടറുകൾ, ഹെഡ്ഫോണുകൾ തുടങ്ങിയവയ്ക്ക് വൻ ഇളവുകൾ ഉണ്ടാകും. ഐഫോൺ 15 ന് 50,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുമെന്നാണ് സൂചന.

എ.ഐയുടെ വരവ്: ആമസോണിൽ കൂട്ട പിരിച്ചുവിടലിന് സാധ്യതയെന്ന് സി.ഇ.ഒ
ആമസോണിൽ നിർമ്മിത ബുദ്ധി വ്യാപകമാവുന്നതോടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് സി.ഇ.ഒ ആൻഡി ജാസ്സി. ഇത് പ്രകാരം മാർച്ചോടെ ഏകദേശം 1.5 മില്യൺ ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് ആൻഡി ജാസ്സി ഇക്കാര്യം വ്യക്തമാക്കിയത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, സി.ഇ.ഒ.യുടെ ഈ കത്ത് കൂട്ടപിരിച്ചുവിടലിനുള്ള മുന്നൊരുക്കമാണ്.

ഓഡിയോ ബുക്ക് വിപണിയിലെ കുത്തക; ആമസോണിനെതിരെ യു.എസ് കോടതി കേസ് എടുക്കുന്നു
ഓഡിയോ ബുക്ക് വിപണിയിൽ ആമസോൺ കുത്തക സ്ഥാപിച്ചെന്ന കേസിൽ യു.എസ് കോടതിയുടെ നിർണ്ണായക തീരുമാനം. സ്വതന്ത്ര എഴുത്തുകാരിൽ നിന്നും അമിത കമ്മീഷൻ ഈടാക്കുന്നുവെന്ന കേസിൽ ആമസോണിന്റെ വാദം കോടതി തള്ളി. കേസ് മുന്നോട്ട് കൊണ്ടുപോകാൻ കോടതി അനുമതി നൽകി.

ആമസോൺ ഇനി റോബോട്ടിക് ഡെലിവറിയിലേക്ക്; പരീക്ഷണങ്ങൾ തുടങ്ങി
ആമസോൺ ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച് പാഴ്സൽ എത്തിക്കുന്നതിനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു. സാൻ ഫ്രാൻസിസ്കോയിലെ ആമസോൺ ഓഫീസിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. 2020 മുതൽ ആമസോൺ വെയർഹൗസുകളിൽ എഐ മോഡലുകൾ ഉപയോഗിക്കുന്നുണ്ട്.

ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ: സ്മാർട്ട് ടിവികൾക്ക് വമ്പൻ ഓഫറുകൾ
ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ 50,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് ടിവികൾക്ക് ആകർഷകമായ ഓഫറുകൾ. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അധിക കിഴിവുകൾ. വിവിധ ബ്രാൻഡുകളിലും വലിപ്പത്തിലുമുള്ള ടിവികൾ ലഭ്യം.

വ്യാപാരമുദ്രാ ലംഘനം: ആമസോണിന് 39 മില്യൺ ഡോളർ പിഴ
ബെവർലി ഹിൽസ് പോളോ ക്ലബ്ബിന്റെ വ്യാപാരമുദ്ര ലംഘിച്ചതിന് ആമസോണിന് 39 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. 2020ൽ ലൈഫ്സ്റ്റൈൽ ഇക്വിറ്റീസ് ഫയൽ ചെയ്ത കേസിലാണ് വിധി. സമാന ലോഗോയുള്ള വസ്ത്രങ്ങൾ ആമസോൺ കുറഞ്ഞ വിലയ്ക്ക് വിറ്റതാണ് കേസിന് ആധാരം.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: സ്മാർട്ട് വാച്ചുകൾക്ക് വൻ വിലക്കിഴിവ്
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്മാർട്ട് വാച്ചുകൾക്ക് വലിയ വിലക്കിഴിവ് ലഭിക്കുന്നു. അയ്യായിരം രൂപയിൽ താഴെ വിലയുള്ള നിരവധി മികച്ച വാച്ചുകൾ ഓഫറിൽ ഉൾപ്പെടുന്നു. എസ്ബിഐ കാർഡുടമകൾക്ക് അധിക ആനുകൂല്യങ്ങളും ലഭ്യമാണ്.