കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 'അമരം' സിനിമയുടെ പ്രദർശനം നടന്നു. 33 വർഷങ്ങൾക്കു ശേഷവും പ്രേക്ഷകരെ ആകർഷിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ മധു അമ്പാട്ട് പ്രദർശനത്തിന് സാക്ഷ്യം വഹിച്ചു. സിനിമാ രംഗത്തെ 50 വർഷത്തെ സേവനത്തിന്റെ ആദരസൂചകമായാണ് ചിത്രം പ്രദർശിപ്പിച്ചത്.